---
title: "ആവളപ്പാണ്ടി കതിരണി പദ്ധതിയില്‍ ഉള്‍പ്പെടുത്തുക; ആവള മാനവ കലാവേദി"
english_title: "Include Avalapandi in the Kathirani scheme; Avala Manava Kalavedi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/118991/include-avalapandi-in-the-kathirani-scheme-avala-manava-kalavedi"
published_at: "2023-06-02T16:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6479cae976501_1_kathir.jpg"
keywords: []
---

# ആവളപ്പാണ്ടി കതിരണി പദ്ധതിയില്‍ ഉള്‍പ്പെടുത്തുക; ആവള മാനവ കലാവേദി

> **Lead Summary:** ** ആവള :** ആവളപ്പാണ്ടി പാടശേഖരം ജില്ലാ പഞ്ചായത്തിന്റെ കതിരണി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ണ്ണമായും കൃഷിയിറക്കാന്‍ ആവശ്യമായ നടപടികള്‍ കൈകൊള്ളണമെന്ന് ആവള മാനവ കലാവേദിയുടെ വാര്‍ഷിക ജനറല്‍ ബോഡിയോഗം കോഴിക്കോട് ജില്ലാ പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു.

## Article Content

** ആവള :** ആവളപ്പാണ്ടി പാടശേഖരം ജില്ലാ പഞ്ചായത്തിന്റെ കതിരണി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ണ്ണമായും കൃഷിയിറക്കാന്‍ ആവശ്യമായ നടപടികള്‍ കൈകൊള്ളണമെന്ന് ആവള മാനവ കലാവേദിയുടെ വാര്‍ഷിക ജനറല്‍ ബോഡിയോഗം കോഴിക്കോട് ജില്ലാ പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു.

പി.എം. കുഞ്ഞിക്കേളപ്പന്‍ അധ്യക്ഷത വഹിച്ചു. കെ. അപ്പുക്കുട്ടി, സി.എം. ഗംഗാധരന്‍, വി.കെ. വിജയന്‍, കെ. കണാരക്കുറുപ്പ്, പി.സി. കുഞ്ഞമ്മദ്, ഇ. കുഞ്ഞബ്ദുള്ള, എം.പി. ശ്രീധരന്‍, സുരേഷ് കുട്ടോത്ത്, ടി.എം. രാഘവക്കുറുപ്പ്, വി.പി. കുഞ്ഞമ്മദ്, പി.എം. വിജയന്‍, കെ. മൊയ്തീന്‍ എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികളായി : പ്രസിഡന്റ്  പി.എം. കുഞ്ഞിക്കേളപ്പന്‍, വൈസ് പ്രസിഡന്റ്  വിജയന്‍ ആവള, സെക്രട്ടറി പി.എം. സുധാകരന്‍, ജോയിന്റ് സെക്രട്ടറി ബൈജു ആവള, ട്രഷറര്‍ രാജന്‍ അരീക്കല്‍ എന്നിവരെ ഭരണസമിതി തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/118991/include-avalapandi-in-the-kathirani-scheme-avala-manava-kalavedi)