---
title: "പേരാമ്പ്രയില്‍ യുഡിഎഫ് പൊതുയോഗം പൊലീസ് തടഞ്ഞു. "
english_title: "The police stopped the UDF public meeting in Perampra."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/119037/the-police-stopped-the-udf-public-meeting-in-perampra"
published_at: "2023-06-02T19:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6479fcb1af7fb_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# പേരാമ്പ്രയില്‍ യുഡിഎഫ് പൊതുയോഗം പൊലീസ് തടഞ്ഞു. 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്രയില്‍ വികടറി ടൈല്‍സില്‍ നടന്ന സംഭവുമായി ബന്ധപ്പെട്ട് യുഡിഎഫ് പേരാമ്പ്രയില്‍ നടത്തിയ വിശദീകരണ പൊതുയോഗവും പ്രകടനവും പൊലീസ് തടഞ്ഞു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്രയില്‍ വികടറി ടൈല്‍സില്‍ നടന്ന സംഭവുമായി ബന്ധപ്പെട്ട് യുഡിഎഫ് പേരാമ്പ്രയില്‍ നടത്തിയ വിശദീകരണ പൊതുയോഗവും പ്രകടനവും പൊലീസ് തടഞ്ഞു.

കൊയിലാണ്ടി തഹസില്‍ദാര്‍ സി.പി.മണി പേരാമ്പ്ര പൊലീസ് ഇന്‍സ്പക്ടര്‍ ബിനു തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് തടഞ്ഞത്. പ്രകടനവും യോഗവും നടത്താന്‍ പാടില്ലെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇത് വകവെക്കാതെ യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയതോടെയാണ് പൊലീസ് തടഞ്ഞത്. പ്രവര്‍ത്തകരും പൊലീസുമായി വാക്കേറ്റവും ഉന്തുംതള്ളും നടന്നു. നേതാക്കള്‍ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു.

തുടര്‍ന്ന് ബസ് സ്റ്റാന്റ് പരിസരത്ത് യോഗം നടത്താന്‍ ശ്രമിച്ചെങ്കിലും മൈക്ക് ഉപയോഗിക്കുവാന്‍ പോലീസ് അനുവാദം നല്കിയില്ല. തുടര്‍ന്നു യുഡിഎഫ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ രൂക്ഷമായ വാക്ക് തര്‍ക്കങ്ങള്‍ നടന്നു.

ഒടുവില്‍ മൈക്കില്ലാതെ യുഡിഎഫ് നേതാക്കള്‍ സംസാരിച്ചു. 40 തൊഴിലാളികളുള്ള വിക്ടറി ടൈല്‍സില്‍ 7 പേര്‍ മാത്രമാണ് പണിമുടക്കിയതെന്നും ബാക്കിയുള്ള 33 പേരില്‍ സമരത്തിനില്ലന്നും നേതാക്കള്‍ വിശദീകരിച്ചു.

ഹൈക്കോടതി ഉത്തരവ് നിലനില്‌ക്കെ കടക്ക് പോലീസ് സംരക്ഷണം നല്കാന്‍ തയ്യാറായില്ലന്നും, പോലീസിന്റെ സാന്നിദ്ധ്യത്തിലാണ് വിക്ടറി ടൈല്‍സ് അക്രമിച്ചതും പേരാമ്പ്ര സ്റ്റേഷനിലെ എസ്‌ഐയെ ക്രൂരമായി മര്‍ദ്ദിച്ചതെന്നും യോഗം കുറ്റപ്പെടുത്തി.

അതിന്റെ പേരില്‍ ഒരാളെപ്പോലും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടില്ല. അക്രമ പ്രവര്‍ത്തനങ്ങള്‍ക്കു പോലീസിന്റെ ഒത്താശയുണ്ടെന്നും പേരാമ്പ്ര എംഎല്‍എ ടി.പി.രാമകൃഷ്ണന്റെ നിദ്ദേiശാനുസരണമാണ് പോലീസ് പ്രവര്‍ത്തിക്കുന്നതെന്നും യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു.

പ്രതിഷേധ പരിപാടിയില്‍ പി. അബ്ദുറഹിമാന്‍ അദ്ധ്യക്ഷനായിരുന്നു. സത്യന്‍ കടിയങ്ങാട്, ലത്തീഫ്, രാജന്‍ മരുതേരി, മുനീര്‍ എരവത്ത്, കെ.മധൂ കൃഷ്ണന്‍, പി.സി.മുഹമ മദ് സിറാജ്, കെ.സി.രവീന്ദ്രന്‍, പി.എസ് സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/119037/the-police-stopped-the-udf-public-meeting-in-perampra)