---
title: "തുമ്പക്കണ്ടി ശ്രീധരന്‍ നായരുടെ നാലാം ചരമവാര്‍ഷികം ആചരിച്ചു "
english_title: "Thumbakandi celebrated Sreedharan Nair's fourth death anniversary"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/119046/thumbakandi-celebrated-sreedharan-nairs-fourth-death-anniversary"
published_at: "2023-06-02T20:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647a00e0b6237_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# തുമ്പക്കണ്ടി ശ്രീധരന്‍ നായരുടെ നാലാം ചരമവാര്‍ഷികം ആചരിച്ചു 

> **Lead Summary:** **നൊച്ചാട്: **മണ്ഡലം കോണ്‍ഗ്രസ്സ് സെക്രട്ടറിയായിരുന്ന തുമ്പക്കണ്ടി ശ്രീധരന്‍ നായരുടെ നാലാം ചരമവാര്‍ഷികം നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ സമുചിതമായി ആചരിച്ചു.

## Article Content

**നൊച്ചാട്: **മണ്ഡലം കോണ്‍ഗ്രസ്സ് സെക്രട്ടറിയായിരുന്ന തുമ്പക്കണ്ടി ശ്രീധരന്‍ നായരുടെ നാലാം ചരമവാര്‍ഷികം നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ സമുചിതമായി ആചരിച്ചു.

കാലത്ത് ശവകൂടീരത്തില്‍ പുഷ്പ്പാര്‍ച്ചന നടത്തി. പി.എം പ്രകാശന്റെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ കെ.സി ഗോപാലന്‍, റഫീഖ് കല്ലാത്ത്, രാമചന്ദ്രന്‍ ആയടത്തില്‍, വത്സന്‍ കളരിക്കണ്ടി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/119046/thumbakandi-celebrated-sreedharan-nairs-fourth-death-anniversary)