---
title: "ഒലീവ് പബ്‌ളിക് സ്‌കൂളില്‍ കണ്ണും കാതും കവര്‍ന്ന് പ്രവേശനോത്സവം "
english_title: "Entrance festival at Olive Public School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/119052/entrance-festival-at-olive-public-school"
published_at: "2023-06-02T20:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647a074213720_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# ഒലീവ് പബ്‌ളിക് സ്‌കൂളില്‍ കണ്ണും കാതും കവര്‍ന്ന് പ്രവേശനോത്സവം 

> **Lead Summary:** ** പേരാമ്പ്ര:** ഒലീവ് പബ്‌ളിക് സ്‌കൂളില്‍ മധ്യവേനലവധിക്ക് വിട നല്‍കി കൊണ്ട് ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ വര്‍ണ്ണാഭമായ പുതിയൊരു അധ്യയന വര്‍ഷത്തെ വരവേറ്റു.

## Article Content

** പേരാമ്പ്ര:** ഒലീവ് പബ്‌ളിക് സ്‌കൂളില്‍ മധ്യവേനലവധിക്ക് വിട നല്‍കി കൊണ്ട് ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ വര്‍ണ്ണാഭമായ പുതിയൊരു അധ്യയന വര്‍ഷത്തെ വരവേറ്റു.

സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സ്‌കൂള്‍ അഡ്മിനിസ്ട്രറ്ററും റിട്ട. അധ്യാപകനുമായ പി.ജെ തോമസ് മാസ്റ്ററുടെ അധ്യക്ഷതയില്‍ പേരാമ്പ്ര ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി.കെ ഷൈനി ഉദ്ഘാടനം ചെയ്തു.

പ്രിന്‍സിപ്പല്‍ കെ.വി ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. ലെയ്‌സണ്‍ ഓഫീസര്‍ പി.എ. മുഹമ്മദ്, അധ്യാപികയായ തസ്‌നീം, വിദ്യാര്‍ത്ഥികളായ ഫെബിന്‍, ആയിഷ തന്‍ഹ, റയ അബ്ദുളള, പാര്‍വതീ നന്ദ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/119052/entrance-festival-at-olive-public-school)