---
title: "കന്നാട്ടി എല്‍പി സ്‌കൂള്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു "
english_title: "Kannatti LP organized the school entrance festival"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/119148/kannatti-lp-organized-the-school-entrance-festival"
published_at: "2023-06-03T10:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647acbecacf2f_1_kannatti.jpg"
keywords: []
---

# കന്നാട്ടി എല്‍പി സ്‌കൂള്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു 

> **Lead Summary:** **കന്നാട്ടി: **വേനലവധിക്ക് ശേഷം പുതിയ പ്രതീക്ഷകളുമായി വിദ്യാലയ അങ്കണത്തിലേക്കെത്തിയ വിദ്യാര്‍ത്ഥികളെ കന്നാട്ടി എല്‍പി സ്‌കൂളില്‍ അധ്യാപകരും ജനപ്രതിനിധികളും ചേര്‍ന്ന് സ്വീകരിച്ചു.

## Article Content

**കന്നാട്ടി: **വേനലവധിക്ക് ശേഷം പുതിയ പ്രതീക്ഷകളുമായി വിദ്യാലയ അങ്കണത്തിലേക്കെത്തിയ വിദ്യാര്‍ത്ഥികളെ കന്നാട്ടി എല്‍പി സ്‌കൂളില്‍ അധ്യാപകരും ജനപ്രതിനിധികളും ചേര്‍ന്ന് സ്വീകരിച്ചു.

കന്നാട്ടി എല്‍പി സ്‌കൂളില്‍ നടന്ന പ്രവേശനോത്സവം ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് 16-ാം വാര്‍ഡ് അംഗം സത്യവതി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ശ്രീരഞ്ജിനി അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ മുന്‍ അദ്ധ്യാപകരായിരുന്ന വിജയന്‍, ഇസ്മാഈല്‍, കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരം നല്‍കി.

സ്‌കൂള്‍ സപ്പോര്‍ടിംഗ് അംഗങ്ങളായ പപ്പന്‍ കന്നാട്ടി, പി. കുഞ്ഞിരാമന്‍, അശോകന്‍ കുളങ്ങര എന്നിവര്‍ സംസാരിച്ചു.

പ്രധാനാധ്യാപിക വി. ഷിത സ്വാഗതം പറഞ്ഞ ചടങ്ങില്‍ സ്റ്റാഫ് സെക്രട്ടറി എം.കെ. ഷീജ നന്ദിയും പറഞ്ഞു.

ലഹരിക്കെതിരെ ബോധവത്കരണവും മധുരവിതരണവും നടത്തിയാണ് പരിപാടി സമാപിച്ചത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/119148/kannatti-lp-organized-the-school-entrance-festival)