---
title: "അക്രമ സമരങ്ങളെ പ്രോത്സാഹിപ്പിക്കരുത്; ഐഎന്‍ടിയുസി "
english_title: "Do not encourage violent protests; INTUC at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/119191/do-not-encourage-violent-protests-intuc-at-perambra"
published_at: "2023-06-03T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647ae33ce2bea_1_kanven.jpg"
keywords: []
---

# അക്രമ സമരങ്ങളെ പ്രോത്സാഹിപ്പിക്കരുത്; ഐഎന്‍ടിയുസി 

> **Lead Summary:** **പേരാമ്പ്ര:** കേരള ഷോപ്‌സ് ആന്റ് കോമേഴ്ഷ്യല്‍ എംപ്ലോയീസ് ഫെഡറേഷന്‍ ഐഎന്‍ടിയുസി പേരാമ്പ്ര മേഖല കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ഐഎന്‍ടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ് എടാണി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര:** കേരള ഷോപ്‌സ് ആന്റ് കോമേഴ്ഷ്യല്‍ എംപ്ലോയീസ് ഫെഡറേഷന്‍ ഐഎന്‍ടിയുസി പേരാമ്പ്ര മേഖല കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ഐഎന്‍ടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ് എടാണി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.

അവകാശങ്ങള്‍ സംരക്ഷിക്കുവാനുള്ള തൊഴിലാളി സമരങ്ങള്‍ അനിവാര്യമാണെന്നും അതിന്റെ പേരില്‍ അക്രമം ഉണ്ടാവുന്നത് നീതികരിക്കാന്‍ കഴിയില്ലെന്നും ഐഎന്‍ടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ് എടാണി പറഞ്ഞു.

ലേബര്‍ ഡിപ്പാര്‍ട്‌മെന്റ് കാര്യക്ഷമം അല്ലാത്തതും വര്‍ഷങ്ങള്‍ക്ക് മുന്‍പ് തൊഴിലാളികള്‍ക്ക് പ്രഖ്യാപിച്ച മിനിമം വേതനം പോലും നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തതും കടയുടമകള്‍ക്ക് തൊഴിലാളികളുടെ അവകാശങ്ങള്‍ നല്‍കിയില്ലെങ്കിലും ഒന്നും വരാന്‍ ഇല്ലെന്ന തോന്നല്‍ ഉണ്ടാക്കി, നിയമപരമായി അവകാശങ്ങള്‍ നേടിയെടുക്കാനുള്ള പോരാട്ടത്തിന് പകരം പ്രാകൃത സമര രീതികള്‍ക്ക് കൂട്ടുനില്‍ക്കാന്‍ ഐഎന്‍ടിയുസി ഇല്ലെന്നും മനോജ് എടാണി അറിയിച്ചു.

വി.പി. സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ സെക്രട്ടറി വി.വി. ദിനേശ്, പി.എം. പ്രകാശന്‍, പി. ബാലകൃഷ്ണന്‍, വി.എം. തങ്കം, റഫീഖ് കല്ലോത്ത്, രജിന, റയീസ്, എന്‍.ആര്‍. രാജേഷ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/119191/do-not-encourage-violent-protests-intuc-at-perambra)