---
title: "നാടെങ്ങും ആവേശമായി പ്രവേശനോത്സവം"
english_title: "Entrance festival is celebrated with excitement all over the country in perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/119214/entrance-festival-is-celebrated-with-excitement-all-over-the-country-in-perambra"
published_at: "2023-06-03T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647af20bd865c_1_kalppathur.JPG"
keywords: []
---

# നാടെങ്ങും ആവേശമായി പ്രവേശനോത്സവം

> **Lead Summary:** **കല്‍പത്തൂര്‍ എയുപി സ്‌കൂള്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു **

## Article Content

**കല്‍പത്തൂര്‍ എയുപി സ്‌കൂള്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു **

**കല്‍പത്തൂര്‍: **പുതിയ അധ്യയന വര്‍ഷത്തില്‍ കുരുന്നുകളെ വരവേല്‍കുന്നതിന്റെ ഭാഗമായി കല്‍പത്തൂര്‍ എയുപി സ്‌കൂള്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു. പ്രവേശനോത്സവം വാര്‍ഡ് അംഗം പി.പി. അബ്ദുല്‍ സലാം ഉദ്ഘാടനം ചെയ്തു.

സ്‌കൂള്‍ പ്രധാനധ്യാപിക കെ. സുഷമ സ്വാഗതം പറഞ്ഞ ചടങ്ങില്‍ നാടന്‍ പാട്ട് കലാകാരന്‍ അഭിലാഷ് ഗോത്ര നാടന്‍ പാട്ടുകളില്‍ വിസ്മയം തീര്‍ത്ത് നവാഗതരെ സ്വാഗതം ചെയ്തു. പിടിഎ പ്രസിഡന്റ്  ബാബുരാജ് കല്‍പത്തൂര്‍ അധ്യക്ഷത വഹിച്ചു.

ഡിവൈഎഫ്‌ഐ കല്‍പത്തൂര്‍ മേഖല കമ്മിറ്റി നല്‍കിയ പഠനോപകരണകിറ്റ് വിതരണം ചെയ്തു. ഡിവൈഎഫ്ഐ കല്‍പത്തൂര്‍ മേഖല സെക്രട്ടറി പി.പി. സമീര്‍, പ്രസിഡന്റ്  മിഥുന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. സ്റ്റാഫ് സെക്രട്ടറി ലബിത്ത് അബ്ദുല്‍സലാം നന്ദിയും പറഞ്ഞു.

**

പെരുവച്ചേരി ഗവ: എല്‍പി സ്‌ക്കൂള്‍ പ്രവേശനോത്സവം **

**പെരുവച്ചേരി:** ജിഎല്‍പി സ്‌കൂളിലെ ഈ വര്‍ഷത്തെ പ്രവേശനോത്സവം വാര്‍ഡ് അംഗം കെ.പി. മനോഹരന്‍ ഉദ്ഘാടനം ചെയ്തു. 2023 24 അധ്യയന വര്‍ഷത്തെ പ്രവേശനോത്സവം അക്ഷരാര്‍ത്ഥത്തില്‍ നാടിന്റെ ഉത്സവമായി മാറുകയായിരുന്നു പെരുവച്ചേരി ജിഎല്‍പി സ്‌കൂളില്‍.

പുത്തന്‍ പാഠപുസ്തകങ്ങളും പുതിയ ബാഗും പുത്തന്‍ ഉടുപ്പുമായി ആഹ്ലാദിച്ചെത്തിയ കുരുന്നുകളെ സമ്മാനങ്ങളുമായാണ് വിദ്യാലയം എതിരേറ്റത്.

എല്‍കെജി യുകെജി ഒന്നാം ക്ലാസ് എന്നിവയിലേക്ക് പുതുതായി അഡ്മിഷന്‍ നേടിയ കുട്ടികള്‍ക്കുള്ള പഠനകിറ്റ് വിതരണം വാര്‍ഡ് സംഗം കെ.പി. മനോഹരന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ സ്‌കൂള്‍ പിടിഎ പ്രസിഡന്റ്  കെ. ശശി അധ്യക്ഷത വഹിച്ചു.

എസ്എംസി ചെയര്‍മാന്‍ വി.കെ. ഇസ്മായില്‍, സുബീറ, എസ്എംസി അംഗങ്ങളായ ഉമേഷ്, സുരേഷ്, വിശ്വന്‍ എന്നിവര്‍ സംസാരിച്ചു. പ്രധാനധ്യാപകന്‍ നാരായണന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ എസ്ആര്‍ജി കണ്‍വീനര്‍ അമ്മദ് കുട്ടി നന്ദിയും പറഞ്ഞു.

**

വെങ്ങപ്പറ്റ ഗവ: ഹൈസ്‌കൂള്‍ പ്രവേശനോല്‍സവം **

വെങ്ങപ്പറ്റ: വെങ്ങപ്പറ്റ ഗവ: ഹൈസ്‌കൂളില്‍ പ്രവേശനോല്‍സവം വാര്‍ഡ് അംഗം ടി. രാജശ്രീ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ്  കെ. അശോക് കുമാര്‍ അധ്യക്ഷത വഹിച്ചു.

**

ശിവദാസന്‍ ചെമ്പ്ര മുഖ്യ പ്രഭാഷണം നടത്തി. കുട്ടികള്‍ക്ക് പഠന കിറ്റ് വിതരണം ചെയ്തു. എസ്എംസി ചെയര്‍മാന്‍ പി. സന്തോഷ് സംസാരിച്ചു. സെലീന സ്വാഗതം പറഞ്ഞ ചടങ്ങില്‍ പുഷ്പ നന്ദിയും പറഞ്ഞു. തുടര്‍ന്ന് കലാപരിപാടികളും അരങ്ങേറി.

ചക്കിട്ടപാറ സെന്റ്  ആന്റണീസ് എല്‍പി സ്‌കൂള്‍ പ്രവേശനോത്സവം**

**ചക്കിട്ടപാറ:** ചക്കിട്ടപാറ സെന്റ്  ആന്റണീസ് എല്‍പി സ്‌കൂള്‍ പ്രവേശനോത്സവം മാനേജര്‍ ഫാ.തോമസ് തേവടിയില്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം ജിതേഷ് മുതുകാട് അധ്യക്ഷത വഹിച്ചു.

അസിസ്റ്റന്റ്  മാനേജര്‍ ഫാ. അഭിനവ് നടാംകണ്ടത്തില്‍ മുഖ്യ പ്രഭാഷണം നടത്തി. പിടിഎ പ്രസിഡന്റ്  വി.ഡി പ്രേംരാജ്, വൈസ് പ്രസിഡന്റ്  റെജി കോച്ചേരി, എംപിടിഎ പ്രസിഡന്റ്  ഡില്‍ന ഷാന്‍ എന്നിവര്‍ സംസാരിച്ചു.

മധുര പലഹാരങ്ങള്‍ വിതരണം ചെയ്തു. ഒന്നാം ക്ലാസിലേക്ക് പ്രവേശിച്ച കുട്ടികള്‍ക്ക് പ്രത്യേക സമ്മാനങ്ങള്‍ നല്‍കി.  പ്രധാനധ്യാപകന്‍ കെ.ജെ. റോയ് മോന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ നിയോള്‍ മരിയ തോമസ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/119214/entrance-festival-is-celebrated-with-excitement-all-over-the-country-in-perambra)