---
title: "മേപ്പയ്യുര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി ഹജ്ജ് യാത്രയയപ്പ് സംഘടിപ്പിച്ചു "
english_title: "Mappayyur Panchayath Muslim League Committee organized the Hajj Yathrayayapp "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/119252/mappayyur-panchayath-muslim-league-committee-organized-the-hajj-yathrayayapp"
published_at: "2023-06-03T15:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647b134761708_1_hajj.jpg"
keywords: []
---

# മേപ്പയ്യുര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി ഹജ്ജ് യാത്രയയപ്പ് സംഘടിപ്പിച്ചു 

> **Lead Summary:** **മേപ്പയ്യൂര്‍: **ഈ വര്‍ഷം പരിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കുന്ന ഹജ്ജാജിമാര്‍ക്ക് മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി ഹജ്ജ് യാത്രയയപ്പ് നല്‍കി.

## Article Content

**മേപ്പയ്യൂര്‍: **ഈ വര്‍ഷം പരിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കുന്ന ഹജ്ജാജിമാര്‍ക്ക് മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി ഹജ്ജ് യാത്രയയപ്പ് നല്‍കി.

യാത്രയയപ്പ് യോഗം പേരാമ്പ്ര നിയോജകമണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ്  ആര്‍.കെ മുനീര്‍ ഉദ്ഘാടനം ചെയ്തു. എം.എം അഷറഫ് അധ്യക്ഷത വഹിച്ചു.

സയ്യിദ് സനാഹുള്ളാ തങ്ങള്‍ ഹജ്ജ് സന്ദേശം നല്‍കി. എ.വി അബ്ദുള്ള, എം.കെ അബ്ദുറഹിമാന്‍, വി. മുജീബ്, ഹുസ്സയിന്‍ കമ്മന, ഷര്‍മിന കോമത്ത്, കെ.കെ. മൊയ്തീന്‍, ടി.എം. അബ്ദുള്ള, ഇല്ലത്ത് അബ്ദുറഹിമാന്‍, മുജീബ് കോമത്ത് എന്നിവര്‍ സംസാരിച്ചു.

ഹജ്ജാജിമാരായ എം. അബ്ദുല്‍ റസാഖ്, കെ.കെ. സീതി, മലപ്പാടി മുഹമ്മദ്, പി.പി. കുഞ്ഞമ്മത്, പി. അബ്ദുസ്സലാം എന്നിവര്‍ മറുപടി പ്രസംഗം നടത്തി.

ഫൈസല്‍ ചാവട്ട് സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ.എം.എ അസീസ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/119252/mappayyur-panchayath-muslim-league-committee-organized-the-hajj-yathrayayapp)