---
title: "പേരാമ്പ്രയില്‍ ആംബുലന്‍സ് ഡ്രൈവര്‍ക്ക് നേരെ അക്രമം; കൈക്ക് പൊട്ടല്‍ "
english_title: "Ambulance driver assaulted in Perampra; Cracked hand"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/119338/ambulance-driver-assaulted-in-perampra-cracked-hand"
published_at: "2023-06-03T21:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647b620af1314_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# പേരാമ്പ്രയില്‍ ആംബുലന്‍സ് ഡ്രൈവര്‍ക്ക് നേരെ അക്രമം; കൈക്ക് പൊട്ടല്‍ 

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്രയില്‍ ആംബുലന്‍സ് ഡ്രൈവറെ ബൈക്ക് യാത്രികന്‍ മര്‍ദ്ദിച്ചതായി പരാതി. പേരാമ്പ്രയില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ആംബുലന്‍സ് ഡ്രൈവര്‍ മരുതേരി സ്വദേശി അശ്വന്തിനാണ് മര്‍ദ്ദനമേറ്റത്.

## Article Content

**പേരാമ്പ്ര:** പേരാമ്പ്രയില്‍ ആംബുലന്‍സ് ഡ്രൈവറെ ബൈക്ക് യാത്രികന്‍ മര്‍ദ്ദിച്ചതായി പരാതി. പേരാമ്പ്രയില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ആംബുലന്‍സ് ഡ്രൈവര്‍ മരുതേരി സ്വദേശി അശ്വന്തിനാണ് മര്‍ദ്ദനമേറ്റത്.

ചെമ്പ്ര റോഡില്‍ വനിതാ ഹോസ്റ്റലിന് സമീപമാണ് ഹോണ്‍ അടിച്ചു എന്ന കാരണം പറഞ്ഞു ബൈക്ക് യാത്രികന്‍ അമിതവേഗതയില്‍ ആംബുലന്‍സിനെ മറികടന്ന് നിര്‍ത്തി അശ്വന്തിന്റെ കൈതല്ലിയൊടിച്ചതെന്നാണ് പരാതി.

ആംബുലന്‍സ് ഡ്രൈവറെ മലബാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.ഡ്രൈവറുടെ കൈക്ക് പൊട്ടലുകള്‍ സംഭവിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/119338/ambulance-driver-assaulted-in-perampra-cracked-hand)