---
title: "വിക്ടറി ടൈല്‍സ് അക്രമം: യുഡിഎഫ് നേതാക്കള്‍ സന്ദര്‍ശിച്ചു "
english_title: "Victory Tiles violence: UDF leaders visit"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/119376/victory-tiles-violence-udf-leaders-visit"
published_at: "2023-06-04T06:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647be39acfa60_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# വിക്ടറി ടൈല്‍സ് അക്രമം: യുഡിഎഫ് നേതാക്കള്‍ സന്ദര്‍ശിച്ചു 

> **Lead Summary:** **പേരാമ്പ്ര: **തൊഴിലാളി സമരത്തിന്റെ ഭാഗമായി അക്രമത്തിനിരയായ പേരാമ്പ്ര കക്കാട്ടെ വിക്ടറി ടൈല്‍സ് ആന്റ് സാനിറ്ററീസ് ഡിസിസി പ്രസിഡന്റ് അഡ്വ.കെ. പ്രവീണ്‍ കുമാര്‍, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ അഹമ്മദ് പുന്നക്കല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ജില്ല യുഡിഎഫ് നേതാക്കള്‍ സന്ദര്‍ശിച്ചു.

## Article Content

**പേരാമ്പ്ര: **തൊഴിലാളി സമരത്തിന്റെ ഭാഗമായി അക്രമത്തിനിരയായ പേരാമ്പ്ര കക്കാട്ടെ വിക്ടറി ടൈല്‍സ് ആന്റ് സാനിറ്ററീസ് ഡിസിസി പ്രസിഡന്റ് അഡ്വ.കെ. പ്രവീണ്‍ കുമാര്‍, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ അഹമ്മദ് പുന്നക്കല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ജില്ല യുഡിഎഫ് നേതാക്കള്‍ സന്ദര്‍ശിച്ചു.

വിക്ടറി അക്രമിച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഡി.സി.സി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ ആവശ്യപ്പെട്ടു. പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വൈകിയാല്‍ ശക്തമായ സമര പരിപാടികള്‍ക്ക് യു.ഡി.എഫ് നേതൃത്വം നല്‍കും . സ്ഥാപനത്തിന് പൊലീസ് സംരക്ഷണം നല്‍കണം.

പൊലീസ് നോക്കി നില്‍ക്കെ സ്ഥാപനം അക്രമിച്ച് നാശനഷ്ടം വരുത്തുകയും പൊലിസുകാരെ മര്‍ദിക്കുകയും ചെയ്തിട്ട് രണ്ട് ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തത് പ്രതിഷേധാര്‍ഹമാണ്.

വ്യാപാര സ്ഥാപനം എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് തീരുമാനിക്കേണ്ടത് യൂണിയന്‍ നേതാക്കളല്ല. അമേരിക്കയില്‍ പോയി നിക്ഷേപകരെ ആകര്‍ഷിക്കുന്ന മുഖ്യമന്ത്രി നിക്ഷേപകരോടുള്ള സമീപനം ഇതാണോയെന്ന് വ്യക്തമാക്കണം.

കെ.പി.സി.സി അംഗം സത്യന്‍ കടിയങ്ങാട്, കേരള കോണ്‍ഗ്രസ് (ജോസഫ്) ജില്ലാ പ്രസിഡന്റ് പി.എം ജോര്‍ജ്, മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ആര്‍.കെ മുനീര്‍, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ രാജന്‍ മരുതേരി, ഇ.വി രാമചന്ദ്രന്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. മധുകൃഷ്ണന്‍, യു.ഡി.എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ ടി.കെ ഇബ്രാഹിം, കണ്‍വീനര്‍ കെ.എ ജോസുകുട്ടി, രാജീവ് തോമസ്, പുതുക്കുടി അബ്ദുറഹിമാന്‍, പി.എസ് സുനില്‍കുമാര്‍, രാജന്‍ വര്‍ക്കി, കെ.പി റസാഖ്, പി.എം പ്രകാശന്‍, സി.പി ഹമീദ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/119376/victory-tiles-violence-udf-leaders-visit)