---
title: "ആരോഗ്യ പരിപാലന രംഗത്ത് നൂതന സംവിധാനങ്ങളുമായി യൂണിറ്റി ഹെല്‍ത്ത് കെയര്‍ പ്രവര്‍ത്തനമാരംഭിച്ചു "
english_title: "Unity Health Care has started operations with innovative systems in the field of health care at kaythakkal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/119445/unity-health-care-has-started-operations-with-innovative-systems-in-the-field-of-health-care-at-kaythakkal"
published_at: "2023-06-04T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647c2b6f96f2c_1_mp.jpg"
keywords: []
---

# ആരോഗ്യ പരിപാലന രംഗത്ത് നൂതന സംവിധാനങ്ങളുമായി യൂണിറ്റി ഹെല്‍ത്ത് കെയര്‍ പ്രവര്‍ത്തനമാരംഭിച്ചു 

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര ഉള്ളിയേരി സംസ്ഥാനപാതയില്‍ കൈതക്കലില്‍ പുതുതായി ആരംഭിച്ച യൂണിറ്റി ഹെല്‍ത്ത് കെയര്‍ പ്രവര്‍ത്തനമാരംഭിച്ചു.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര ഉള്ളിയേരി സംസ്ഥാനപാതയില്‍ കൈതക്കലില്‍ പുതുതായി ആരംഭിച്ച യൂണിറ്റി ഹെല്‍ത്ത് കെയര്‍ പ്രവര്‍ത്തനമാരംഭിച്ചു.

ആരോഗ്യ പരിപാലന രംഗത്ത് നൂതന സംവിധാനങ്ങളുമായി പേരാമ്പ്രയുടെ ആരോഗ്യ സംരക്ഷണത്തിന് ഇനി യൂണിറ്റി ഹെല്‍ത്ത് കെയറും നമ്മോടൊപ്പമുണ്ട്.

ഹെല്‍ത്ത് കെയര്‍ ഉദ്ഘാടനം കെ. മുരളീധരന്‍ എംപിയും, ഫാര്‍മസി ഉദ്ഘാടനം ടി.പി രാമകൃഷ്ണന്‍ എംഎല്‍എയും ലബോറട്ടറി ഉദ്ഘാടനം നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ശാരദ പട്ടേരിക്കണ്ടിയും നിര്‍വഹിച്ചു.

ഗ്രാമപഞ്ചായത്തംഗങ്ങളായ എം. സിന്ദു, ശോഭന വൈശാഖ്, ടി. സുമേഷ്, വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡന്റ്  സുരേഷ് ബാബു കൈലാസ്, വ്യാപാരി വ്യവസായി സമിതി ഏരിയ സെക്രട്ടറി ബി.എം. മുഹമ്മദ് തുടങ്ങി രാഷ്ട്രീയ സാമുഹ്യ രംഗത്തെ പ്രമുഖരും നാട്ടുകാരും ചടങ്ങില്‍ സംബന്ധിച്ചു.

അത്യാഹിത വിഭാഗം, സ്‌പെഷാലിറ്റി വിഭാഗം, ഫാര്‍മസി, ഇസിജി, മൈനര്‍ സര്‍ജിക്കല്‍ പ്രൊസീജിയര്‍, യൂണിറ്റി ഹെല്‍ത്ത് കെയറില്‍ ഡെന്റല്‍ വിഭാഗം, ഫിസിയോതെറാപ്പി,  ആമ്പുലന്‍സ് തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാണെന്ന് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ്  അറിയിച്ചു.

ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മുഴുവന്‍ ടെസ്റ്റുകളും സൗജന്യ നിരക്കില്‍ ചെയ്തു നല്‍കും. ഈ സേവനം ജൂണ്‍ 4 മുതല്‍ ജൂണ്‍ 10 വരെ മാത്രമായിരിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/119445/unity-health-care-has-started-operations-with-innovative-systems-in-the-field-of-health-care-at-kaythakkal)