---
title: "സംസ്‌കാര സാഹിതി പേരാമ്പ്ര നിയോജക മണ്ഡലം സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ "
english_title: "Sanskara Sahitya Perampra Constituency Special Convention"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/119584/sanskara-sahitya-perampra-constituency-special-convention"
published_at: "2023-06-04T17:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647c817695f2e_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# സംസ്‌കാര സാഹിതി പേരാമ്പ്ര നിയോജക മണ്ഡലം സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ 

> **Lead Summary:** **പേരാമ്പ്ര: **ചരിത്ര യാഥാര്‍ത്യങ്ങളും സ്വാതന്ത്ര്യ സമര പോരാട്ടങ്ങളും മാറ്റിയെഴുതി ഫാസിസം അടിച്ചേല്‍പ്പിക്കുന്ന വാര്‍ത്തമാന കാലത്തിനെതിരെ പോരാടാന്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ മുന്നില്‍ നില്‍ക്കണമെന്ന് സംസ്‌കാര സാഹിതി ജില്ലാ ചെയര്‍മാന്‍ നിജേഷ് അരവിന്ദ്.

## Article Content

**പേരാമ്പ്ര: **ചരിത്ര യാഥാര്‍ത്യങ്ങളും സ്വാതന്ത്ര്യ സമര പോരാട്ടങ്ങളും മാറ്റിയെഴുതി ഫാസിസം അടിച്ചേല്‍പ്പിക്കുന്ന വാര്‍ത്തമാന കാലത്തിനെതിരെ പോരാടാന്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ മുന്നില്‍ നില്‍ക്കണമെന്ന് സംസ്‌കാര സാഹിതി ജില്ലാ ചെയര്‍മാന്‍ നിജേഷ് അരവിന്ദ്.

കായിക തരങ്ങളുടെ കണ്ണീരിന്റെ വില അറിയാതെ തെറ്റുകാര്‍ക്ക് കുട പിടിക്കുന്ന ഭരണകൂട ഭീകരത നമ്മെ ഭയപ്പെടുത്താനുള്ള തന്ത്രമാണെന്നും അദ്ദേഹം പറഞ്ഞു.

കെ പി സി സി കലാ സാംസ്‌കാരിക വിഭാഗമായ സംസ്‌കാര സാഹിതി പേരാമ്പ്ര നിയോജക മണ്ഡലം സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ പേരാമ്പ്ര കോണ്‍ഗ്രസ് ഓഫീസില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയോജക മണ്ഡലം ചെയര്‍മാന്‍ സി.എച്ച് സനൂപ് ആധ്യക്ഷനായി. സംസ്‌കാര സാഹിതി ജില്ലാ കണ്‍വീനര്‍ ടി.വി മുരളി, ആര്‍.പി രവീന്ദ്രന്‍, സുധാകരന്‍ പറമ്പാട്ട്, കെ.വി ശശികുമാര്‍, എന്‍.കെ എടക്കയില്‍, എടത്തില്‍ ശിവന്‍, മോഹന്‍ദാസ് ഓണിയില്‍, കട്ടയാട്ട് അബ്ദുള്ള, ചന്ദ്രന്‍ കരിപ്പാലി, റിജു ആവള, അഭിനവ് ചിന്നന്‍, ഷൈനി ആവള, ഒ.സി ലീന എന്നിവര്‍ സംസാരിച്ചു.

നിയോജക മണ്ഡലം ഭാരവാഹികളായി ആര്‍.പി രവീന്ദ്രന്‍ (ചെയര്‍മാന്‍), കെ.വി ശശികുമാര്‍, ഒ.സി ലീന(വൈസ് ചെയര്‍മാന്‍മാര്‍), സുധാകരന്‍ പറമ്പാട്ട് (ജനറല്‍ കണ്‍വീനര്‍), ആവള വിജയന്‍, ചന്ദ്രന്‍ കരിപ്പാലി (കണ്‍വീനര്‍മാര്‍), എന്‍.കെ എടക്കയില്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

സാസ്‌ക്കാരിക രംഗത്തെ സംഭാവനകളെ പുരസ്‌ക്കരിച്ച് സി.എച്ച് സനൂപ്, ടി.വി മുരളി, വി.കെ ബാലകൃഷ്ണന്‍, കെ.വി ശശികുമാര്‍ , എന്‍.കെ എടക്കയില്‍, ഷൈനി ആവള, റിജു ആവള, അഭിനവ് ചിന്നന്‍ എന്നിവരെ ചടങ്ങില്‍ വെച്ച് ആദരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/119584/sanskara-sahitya-perampra-constituency-special-convention)