---
title: "മണ്ണിലും മനസ്സിലും ആര്‍ദ്രത വിതറി മജീദും ഫൈസലും; ആദവരുമായി മുസ്ലിം ലീഗ് കമ്മിറ്റി "
english_title: "Majeed and Faisal spread tenderness in the soil and mind; Muslim League Committee with Adavar"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/119595/majeed-and-faisal-spread-tenderness-in-the-soil-and-mind-muslim-league-committee-with-adavar"
published_at: "2023-06-04T18:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647c8c0bbd77d_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# മണ്ണിലും മനസ്സിലും ആര്‍ദ്രത വിതറി മജീദും ഫൈസലും; ആദവരുമായി മുസ്ലിം ലീഗ് കമ്മിറ്റി 

> **Lead Summary:** **ചെറുവണ്ണൂര്‍: **ഈ വേനലില്‍ ഒരിറ്റു ദാഹജലത്തിനായി നെട്ടോട്ടമോടുന്ന ചെറുവണ്ണൂര്‍ പഞ്ചായത്തിലെ വിവധ ഭാഗങ്ങളിലേക്ക് ദാഹജലവുമായി കുട്ടോത്ത് സ്വദേശികളായ കൊമ്മിണിയോട്ടുമ്മല്‍ മജീദ്, മകന്‍ ആഷിഖ്, പറമ്പത്ത് ഫൈസല്‍ എന്നിവരുടെ നേത്യത്വത്തില്‍ നടന്ന ശുദ്ധജല വിതരണം നാട്ടിലെ വരള്‍ച്ച ബാധിതര്‍ക്ക് വലിയ അനുഗ്രഹമായി.

## Article Content

**ചെറുവണ്ണൂര്‍: **ഈ വേനലില്‍ ഒരിറ്റു ദാഹജലത്തിനായി നെട്ടോട്ടമോടുന്ന ചെറുവണ്ണൂര്‍ പഞ്ചായത്തിലെ വിവധ ഭാഗങ്ങളിലേക്ക് ദാഹജലവുമായി കുട്ടോത്ത് സ്വദേശികളായ കൊമ്മിണിയോട്ടുമ്മല്‍ മജീദ്, മകന്‍ ആഷിഖ്, പറമ്പത്ത് ഫൈസല്‍ എന്നിവരുടെ നേത്യത്വത്തില്‍ നടന്ന ശുദ്ധജല വിതരണം നാട്ടിലെ വരള്‍ച്ച ബാധിതര്‍ക്ക് വലിയ അനുഗ്രഹമായി.

പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിലുള്ള ശുദ്ധജല വിതരണം മതിയാവാതെ വന്നപ്പോളാണ് മജീദിന്റെ നേതൃത്വത്തില്‍ ജലവിതരണം തുടങ്ങിയത്. ഇതിനാവശ്യമായ സാമ്പത്തിക ബാധ്യതയും അധ്വാനവും ഇവര്‍ തന്നെ ഏറ്റെടുത്തു.

ജല ദൗര്‍ലഭ്യ മേഖലകള്‍ ഏറെയുളള ചെറുവണ്ണൂരിന്റെ വിവിധ ഭാഗങ്ങളില്‍ ആവശ്യക്കാരുടെ വിളികള്‍ക്കനുസരിച്ച് ടീം മജീദ് & ഫൈസല്‍ എത്തിക്കൊണ്ടിരിക്കുന്നു. ആബാലവൃദ്ധം ജനങ്ങള്‍ അഭിനന്ദനങ്ങളും പ്രാര്‍ത്ഥനകളുമായി ഈ സന്നദ്ധ ഭടന്‍മാര്‍ക്ക് നന്ദി അറിയിച്ചു.

ചെറുവണ്ണൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ഇവരെ ആദരിച്ചു. ജില്ലാ സെക്രട്ടറി സി.പിഎ അസീസ് പൊന്നാടയണിയിച്ചു. അബ്ദുല്‍ കരീം കോച്ചേരി അധ്യക്ഷത വഹിച്ചു.

ഒ.മമ്മു, കെ.ടി. കുഞ്ഞബ്ദുള്ള മൗലവി, എന്‍.എം കുഞ്ഞബ്ദുള്ള, എന്‍ അഹമ്മദ് മൗലവി, മൊയ്തു കുനീമ്മല്‍, കെ.ടി.കെ കുഞ്ഞമ്മദ്, പി. കുഞ്ഞമ്മദ് ഹാജി, മുഹമ്മദ് കാളിയെടുത്ത്, ഇല്യാസ് ഇല്ലത്ത്, അഫ്‌സല്‍ പയോളി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. എം.വി മുനീര്‍ സ്വാഗതവും കെ.കെ നൗഫല്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/119595/majeed-and-faisal-spread-tenderness-in-the-soil-and-mind-muslim-league-committee-with-adavar)