---
title: " പരിസ്ഥിതി ദിനാചരണം നടത്തി വടക്കുമ്പാട് ഹയര്‍സെക്കണ്ടറി സ്‌കൂള്‍"
english_title: "Environment Day was celebrated at Vadakumpad Higher Secondary School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/119773/environment-day-was-celebrated-at-vadakumpad-higher-secondary-school"
published_at: "2023-06-05T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647d82c1562ed_1_vadakkum.JPG"
keywords: []
---

#  പരിസ്ഥിതി ദിനാചരണം നടത്തി വടക്കുമ്പാട് ഹയര്‍സെക്കണ്ടറി സ്‌കൂള്‍

> **Lead Summary:** **പാലേരി : **ലോക പരിസ്ഥിതി ദിനത്തില്‍ വടക്കുമ്പാട് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്‍എസ്എസ്സിന്റെ മാമ്പഴക്കാലം പദ്ധതി സംഘടിപ്പിച്ചു.

## Article Content

**പാലേരി : **ലോക പരിസ്ഥിതി ദിനത്തില്‍ വടക്കുമ്പാട് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്‍എസ്എസ്സിന്റെ മാമ്പഴക്കാലം പദ്ധതി സംഘടിപ്പിച്ചു.

എംഎല്‍എ കെ.എം സച്ചിന്‍ ദേവ് മാവിന്‍ തൈ നട്ട് ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ 17-ാം വാര്‍ഡ് അംഗം കെ.വി അശോകന്‍, പിടിഎ പ്രസിഡന്റ് വഹീദ പാറേമ്മല്‍, സ്‌കൂള്‍ മാനേജര്‍ കെ.വി കുഞ്ഞിക്കണ്ണന്‍, പ്രധാനധ്യാപകന്‍ വി. അനില്‍, സ്റ്റാഫ് സെക്രട്ടറി കെ. ദാമോദരന്‍, പ്രോഗ്രാം ഓഫീസര്‍ ആര്‍. സീന, അധ്യാപകര്‍, നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/119773/environment-day-was-celebrated-at-vadakumpad-higher-secondary-school)