---
title: "വൃക്ഷ തൈ നടീല്‍ ബ്ലോക്ക് പഞ്ചായത്ത് തല ഉദ്ഘാടനം സംഘടിപ്പിച്ചു"
english_title: "The block panchayat level organized the inauguration of sapling planting at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/119790/the-block-panchayat-level-organized-the-inauguration-of-sapling-planting-at-perambra"
published_at: "2023-06-05T12:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647d8c51cfab3_1_pathumma.JPG"
keywords: []
---

# വൃക്ഷ തൈ നടീല്‍ ബ്ലോക്ക് പഞ്ചായത്ത് തല ഉദ്ഘാടനം സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര: **ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് തല വൃക്ഷ തൈ നടീല്‍ പരിപാടി സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് തല വൃക്ഷ തൈ നടീല്‍ പരിപാടി സംഘടിപ്പിച്ചു.

പേരാമ്പ്ര മൃഗാശുപത്രി പരിസരത്ത് നെല്ലിമര തൈ നട്ടു കൊണ്ട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  സി.കെ. പാത്തുമ്മ ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.കെ. രജിത, പി.ടി. അഷറഫ് പ്രഭാ ശങ്കര്‍, കെ.കെ. ലിസ്സി, ലൈഫ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ദിലീപ് എന്നിവര്‍ സംസാരിച്ചു.

ഡോ: സി. വിജിത സ്വാഗതം പറഞ്ഞ ചടങ്ങില്‍ എം.ആര്‍. ദിലീപ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/119790/the-block-panchayat-level-organized-the-inauguration-of-sapling-planting-at-perambra)