---
title: "എഐ ക്യാമറ അഴിമതി; വിവിധ സ്ഥലങ്ങളില്‍ കോണ്‍ഗ്രസ് പ്രതിഷേധം "
english_title: "AI Camera Scam; Congress protests at various places at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/119842/ai-camera-scam-congress-protests-at-various-places-at-perambra"
published_at: "2023-06-05T14:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647dad883b83d_1_dharnaaa.jpg"
keywords: []
---

# എഐ ക്യാമറ അഴിമതി; വിവിധ സ്ഥലങ്ങളില്‍ കോണ്‍ഗ്രസ് പ്രതിഷേധം 

> **Lead Summary:** പേരാമ്പ്ര: കെപിസിസി ആഹ്വാനമനുസരിച്ച് എഐ ക്യാമറയുടെ മറവില്‍ നടന്ന വന്‍ അഴിമതിക്കെതിരെ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു.

## Article Content

പേരാമ്പ്ര: കെപിസിസി ആഹ്വാനമനുസരിച്ച് എഐ ക്യാമറയുടെ മറവില്‍ നടന്ന വന്‍ അഴിമതിക്കെതിരെ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു.

നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിന്‍ പേരാമ്പ്ര കക്കാട് സ്ഥാപിച്ച എഐ ക്യാമറക്ക് മുമ്പിലാണ് പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചത്.

ഡിസിസി ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്  പി.എം പ്രകാശന്‍ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ്  കെ. മധു കൃഷ്ണന്‍, ഒ.എം രാജന്‍, റഫീക്ക് കല്ലോത്ത്, ആര്‍.പി രവീന്ദ്രന്‍, മിന കുഞ്ഞമ്മദ്, പി.കെ മോഹനന്‍ എന്നിവര്‍ സംസാരിച്ചു.

ചങ്ങരോത്ത് കുയിമ്പില്‍പാലം എഐ ക്യാമറക്ക് സമീപം നടന്ന ധര്‍ണ്ണ സമരം ഡിസിസി സെക്രട്ടറി ഇ.വി. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ്  വി.പി. ഇബ്രാഹിം അധ്യക്ഷത വഹിച്ചു.

എന്‍.പി. വിജയന്‍, ഇ.ടി. സരിഷ്, സത്യന്‍ കല്ലൂര്‍, സി.കെ. രാഘവന്‍, ഷൈലജ ചെറുവോട്ട്, കെ.എം. അഭിജിത്ത്, സി.കെ. രജിഷ്, സുരേന്ദ്രന്‍ മുന്നൂറ്റന്‍ കണ്ടി എന്നിവര്‍ സംസാരിച്ചു.

പേരാമ്പ്ര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എൽഐസി ഓഫിസിന് സമീപത്തെ എഐ ക്യാമറക്ക് മുമ്പിൽ പ്രതിഷേധ സംഗമം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി രാജൻ മരുതേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്  പി.എസ് സുനിൽകുമാർ അധ്യക്ഷനായി.

കെ.സി രവീന്ദ്രൻ, ഷാജു പൊൻപറ, ഇ.പി മുഹമ്മദ്, പൊയിൽ സുരേന്ദ്രൻ, പി.സി കുഞ്ഞമ്മദ്, അശോകൻ മുതുകാട്, കെ.പി മായൻകുട്ടി, കെ.കെ ഗംഗാധരൻ, പി.കെ മജീദ്, വി.കെ രമേശൻ, ശ്രീധരൻ നറക്കമ്മൽ, എൻ. ഹരിദാസൻ, ചന്ദ്രൻ പടിഞ്ഞാറക്കര, വി.പി ഹംസ, ഷംവീർ എടവരാട് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/119842/ai-camera-scam-congress-protests-at-various-places-at-perambra)