---
title: "എസ്എസ്എല്‍സി പ്ലസ് ടു ഉന്നത വിജയികളെ ആദരിച്ചു "
english_title: "SSLC Plus Two Honored Top Winners at cheruvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/119861/sslc-plus-two-honored-top-winners-at-cheruvannur"
published_at: "2023-06-05T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647db57023a60_1_sslc.jpg"
keywords: []
---

# എസ്എസ്എല്‍സി പ്ലസ് ടു ഉന്നത വിജയികളെ ആദരിച്ചു 

> **Lead Summary:** **പേരാമ്പ്ര:** ചെറുവണ്ണൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആലക്കാട്ട് നാരായണന്‍ നായര്‍ സേവാ സമിതിയുടെ ആഭിമുഖ്യത്തില്‍ എസ്എസ്എല്‍സി പ്ലസ് ടു ഉന്നത വിജയികളെ ആദരിച്ചു.

## Article Content

**പേരാമ്പ്ര:** ചെറുവണ്ണൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആലക്കാട്ട് നാരായണന്‍ നായര്‍ സേവാ സമിതിയുടെ ആഭിമുഖ്യത്തില്‍ എസ്എസ്എല്‍സി പ്ലസ് ടു ഉന്നത വിജയികളെ ആദരിച്ചു.

പ്രശസ്ത യുവകവി വി. അജയന്‍, ലോകത്തിലെ ഏറ്റവും വലിയ മണ്‍ചിത്ര പുരസ്‌ക്കാരം വേള്‍ഡ് റിക്കാര്‍ഡ് ജേതാവ് ബബിഷ് കാമ്പ്രത്ത്, മാമ്പഴം പൂരസ്‌ക്കാര ജേതാവ് ജയദേവന്‍ മാണിക്കോത്ത് എന്നിവരെയും ചടങ്ങില്‍ അനുമോദിച്ചു.

അനുമോദന സമ്മേളനം പ്രശസ്ത സിനിമ സിരിയല്‍ താരം ഇല്ലിക്കെട്ട് നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ഗുരുശിഷ്യബന്ധം കാത്തുസുക്ഷിക്കാന്‍ പുതുതലമുറ തയ്യാറാവണമെന്ന് ഇല്ലിക്കെട്ട് നമ്പൂതിരി ആവശ്യപ്പെട്ടു.

സേവാ സമിതി ചെയര്‍മാന്‍ എം. മോഹനന്‍ അധ്യക്ഷത വഹിച്ചു. സേവാ സമിതി സെക്രട്ടറി കെ.കെ. രജിഷ്, തറമല്‍ രാഗേഷ്, എം. പ്രകാശന്‍, ടി.എം. ഹരിദാസ്, എ.കെ. രാമചന്ദ്രന്‍, കെ.ടി. വിനോദ് , കെ.പി.ടി വല്‍സലന്‍, കെ.പി. സുനില്‍, എം. സായി ദാസ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/119861/sslc-plus-two-honored-top-winners-at-cheruvannur)