---
title: "ഉന്നത വിജയികളെ ആദരിച്ച് നമ്മുടെ പന്തിരിക്കര വാട്‌സ്ആപ്പ് കൂട്ടായ്മ "
english_title: "Our Panthirakara WhatsApp group honoring the top winners"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/119879/our-panthirakara-whatsapp-group-honoring-the-top-winners"
published_at: "2023-06-05T16:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647dbf5cd0745_1_our.jpg"
keywords: []
---

# ഉന്നത വിജയികളെ ആദരിച്ച് നമ്മുടെ പന്തിരിക്കര വാട്‌സ്ആപ്പ് കൂട്ടായ്മ 

> **Lead Summary:** **പന്തിരിക്കര: **എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ച് നമ്മുടെ പന്തിരിക്കര വാട്‌സ്ആപ്പ് കൂട്ടായ്മ.

## Article Content

**പന്തിരിക്കര: **എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ച് നമ്മുടെ പന്തിരിക്കര വാട്‌സ്ആപ്പ് കൂട്ടായ്മ.

പ്രദേശത്തെ നാല്‍പതോളം വിദ്യാര്‍ത്ഥികളെയാണ് ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചത്. നാടക ചലച്ചിത്ര നടന്‍ മുഹമ്മദ് പേരാമ്പ്രയെ ചടങ്ങില്‍ പൊന്നാട അണിയിച്ച് എന്‍.വി സുരേഷ് അവടുക്ക ആദരിച്ചു. പന്തിരിക്കര കൂടുത്താംക്കണ്ടി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  ഉണ്ണി വേങ്ങേരി ഉദ്ഘാടനം ചെയ്തു. കെ.കെ. സൂപ്പി അധ്യക്ഷത വഹിച്ചു.

പ്രശസ്ത നാടക - ചലച്ചിത്ര നടന്‍ മുഹമ്മദ് പേരാമ്പ്ര മുഖ്യാതിഥിയായി. മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  എസ്.പി. കുഞ്ഞമ്മദ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്  വി.പി. ഇബ്രാഹിം, ബിജെപി ജില്ലാ സമിതി അംഗം ബാലചന്ദ്രന്‍, അസീസ് കുന്നത്ത്, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി അരവിന്ദാക്ഷന്‍, മുന്‍ ഗ്രാമ പഞ്ചായത്ത് അംഗം കെ.പി. ജയേഷ് എന്നിവര്‍ സംസാരിച്ചു.

എ.കെ. വിജയന്‍, മുഹമ്മദ് സലാല, ഷഹനാദ് എന്നിവര്‍ സംബന്ധിച്ചു. നമ്മുടെ പന്തിരിക്കര വാട്‌സ്ആപ്പ് കൂട്ടായ്മ അഡ്മിന്‍ പാനല്‍ അംഗം സിജു നീട്ടുപ്പാറ സ്വാഗതം പറഞ്ഞ ചടങ്ങില്‍ അമൃത് ലാല്‍ പന്തിരിക്കര നന്ദിയും പറഞ്ഞു.

അനുമോദന ചടങ്ങിന് മുന്നോടിയായി പന്തിരിക്കരയിലെ കൊച്ചു കുട്ടികള്‍ അവതരിപ്പിച്ച ലഹരിക്കും മയക്കുമരുന്നിനും എതിരായിയുള്ള പുനര്‍ജനി എന്ന നാടകം അരങ്ങേറി.

രണ്ട് മാസം മുന്‍പ് രൂപീകൃതമായ നമ്മുടെ പന്തിരിക്കര എന്ന ഈ വാട്‌സ്ആപ്പ് കൂട്ടായ്മ ഇതിനോടകം തന്നെ ജനങ്ങള്‍ക്കിടയില്‍ നല്ല ഇടപെടലുകള്‍ നടത്തി ശ്രദ്ധേയമാവുകയാണ്. ഇതിനകം തന്നെ ദുരന്ത നിവാരണ സേനക്കും നൂറ് പേരടങ്ങുന്ന രക്തദാന സേനക്കും ഈ കൂട്ടായ്മ രൂപം നല്‍കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/119879/our-panthirakara-whatsapp-group-honoring-the-top-winners)