---
title: "പേരാമ്പ്ര വിക്ടറി ടൈല്‍സിലെ തൊഴില്‍ തര്‍ക്കം; ചര്‍ച്ച വീണ്ടും പരാജയം"
english_title: "Labor dispute at Perampra Victory Tiles; Negotiation failed again"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/119954/labor-dispute-at-perampra-victory-tiles-negotiation-failed-again"
published_at: "2023-06-05T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647dfa118db49_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# പേരാമ്പ്ര വിക്ടറി ടൈല്‍സിലെ തൊഴില്‍ തര്‍ക്കം; ചര്‍ച്ച വീണ്ടും പരാജയം

> **Lead Summary:** ** പേരാമ്പ്ര: **തൊഴിലാളി സമരവും തുടര്‍ന്ന് അനിഷ്ട സംഭവങ്ങളുണ്ടാവുകയും ചെയ്ത പേരാമ്പ്ര വിക്ടറി ടൈല്‍സിലെ തൊഴില്‍ തര്‍ക്കം പരിഹരിക്കുന്നതിനായി ചേര്‍ന്ന ചര്‍ച്ച വീണ്ടും പരാജയം.

## Article Content

** പേരാമ്പ്ര: **തൊഴിലാളി സമരവും തുടര്‍ന്ന് അനിഷ്ട സംഭവങ്ങളുണ്ടാവുകയും ചെയ്ത പേരാമ്പ്ര വിക്ടറി ടൈല്‍സിലെ തൊഴില്‍ തര്‍ക്കം പരിഹരിക്കുന്നതിനായി ചേര്‍ന്ന ചര്‍ച്ച വീണ്ടും പരാജയം.

സ്ഥാപനത്തിലെ തൊഴിലാളി സമരവുമായി ബന്ധപ്പെട്ട ജില്ലാ ലേബര്‍ ഓഫിസര്‍ വിളിച്ച രണ്ടാമത്തെ ചര്‍ച്ചയും തീരുമാനമാകാതെ പിരിഞ്ഞു. ഇന്ന് കാലത്ത് 10.30ന് ആരംഭിച്ച ചര്‍ച്ച 4 മണി വരെ നീണ്ടെങ്കിലും പരിഹാരമായില്ല.

ചര്‍ച്ചയില്‍ ഇരുവിഭാഗവും ചെറിയ വിട്ടുവീഴ്ചകള്‍ക്ക് തയാറാണെങ്കിലും പ്രശ്‌നത്തിന് പൂര്‍ണമായ പരിഹാരമായില്ല. നാളെ വീണ്ടും ചര്‍ച്ച നടത്താന്‍ തീരുമാനിച്ചു. ചര്‍ച്ച പൂര്‍ണമായില്ലെങ്കിലും കട തുറന്നു പ്രവര്‍ത്തിക്കും.

ജില്ല ലേബര്‍ ഓഫീസര്‍ ഒ ബിബിത, പേരാമ്പ്ര ഡിവൈഎസ്പി പി. കുഞ്ഞിമൊയ്തീന്‍ കുട്ടി, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് അഷ്‌റഫ് മൂത്തേടത്ത്, യൂണിറ്റ് സെക്രട്ടറി സുരേഷ് ബാബു കൈലാസ്, തൊഴിലാളി പ്രതിനിധികളായ പരാണ്ടി മനോജ്, കെ.പി. സജീഷ്, കെ. പ്രമോദ്, പി. ജിതേഷ്, മാനേജ്‌മെന്റ് പ്രതിനിധികളായ ബി.എസ് സരിത്ത്, പി.സുബിജിത്ത് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/119954/labor-dispute-at-perampra-victory-tiles-negotiation-failed-again)