മുത്താച്ചിപ്പാറ വര്‍ണ്ണങ്ങളില്‍ വിരിഞ്ഞു; മുത്താച്ചിപ്പാറയില്‍ ദ്വിദിന ചിത്രകല ക്യാമ്പുമായ് ദി ക്യാമ്പ് കൂട്ടായ്മയിലെ ചിത്രകാരന്മാര്‍

മുത്താച്ചിപ്പാറ വര്‍ണ്ണങ്ങളില്‍ വിരിഞ്ഞു; മുത്താച്ചിപ്പാറയില്‍ ദ്വിദിന ചിത്രകല ക്യാമ്പുമായ്  ദി ക്യാമ്പ് കൂട്ടായ്മയിലെ ചിത്രകാരന്മാര്‍
Nov 21, 2021 05:09 PM | By Perambra Editor

പേരാമ്പ്ര: കായണ്ണ മുത്താച്ചിപ്പാറയില്‍ ചിത്രകലാരന്മാര്‍ പുന:സൃഷ്ടി നടത്തി. സഞ്ചാരികളെ ആകര്‍ഷിച്ച് ജനശ്രദ്ധ നേടിയ കായണ്ണയിലെ മുത്താച്ചിപ്പാറയില്‍ പേരാമ്പ്രയിലെ ദി ക്യാമ്പ് കൂട്ടായ്മയിലെ ചിത്രകാരന്മാര്‍ ദ്വിദിന ചിത്രകല ക്യാമ്പ് നടത്തി.

കായണ്ണ ഗ്രാമ പഞ്ചായത്താണ് വര്‍ണ്ണശില എന്ന പേരില്‍ ക്യാമ്പ് സംഘടിപ്പിച്ചത്. കായണ്ണ ഗ്രാമ പഞ്ചായത്തിലെ കരികണ്ടന്‍ പാറ ഊളേരി റോഡിലാണ് മുത്താച്ചിപ്പാറ സ്ഥിതി ചെയ്യുന്നത്.

സമുദ്രനിരപ്പില്‍ നിന്ന് മൂന്നൂറ് അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ എത്തിച്ചേരുന്ന സഞ്ചാരികള്‍ക്ക് നയനാനന്ദകരമായ കാഴ്ചയാണ് അനുഭവപ്പെടുന്നത്.

പേരാമ്പ്രക്ക് അടുത്ത് ഉള്ള ഇത്രയും ദൃശ്യ മനോഹരമായ കേന്ദ്രം ലോകത്തിനെ അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പും മുത്താച്ചിപ്പാറയും കാണാന്‍ രണ്ടു ദിവസങ്ങളിലും നിരവധി ആളുകള്‍ എത്തിച്ചേര്‍ന്നു.


\

ക്യാമ്പില്‍ കലാകാരന്മാരായ ബഷീര്‍ ചിത്രകൂടം, രമേശ് കോവുമ്മല്‍, കുഞ്ഞബ്ദുള്ള തച്ചോളി, ലിതേഷ് കരുണാകരന്‍, ദീപേഷ് സ്മൃതി, രജ്ഞിത്ത് പട്ടാണിപ്പാറ, കെ.സി. രാജീവന്‍, വി.കെ. സുരേഷ്, കെ. രജികുമാര്‍, നിതേഷ് തെക്കേലത്ത്, സജീവ് കീഴരിയൂര്‍, സോമനാഥന്‍ പുളിയുള്ളതില്‍, ദേവരാജ് കന്നാട്ടി, ആര്‍ബി പേരാമ്പ്ര, ഋതുപര്‍ണ്ണ രാജീവ്, ബാബു പുറ്റം പൊയില്‍ എന്നിവര്‍ ക്യാമ്പില്‍ പങ്കെടുത്തു.

  കലാകാരന്മാര്‍ കണ്ട മുത്താച്ചിപ്പാറ വര്‍ണ്ണങ്ങളില്‍ വിരിഞ്ഞു. കായണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശശി ക്യാമ്പ് സന്ദര്‍ശിച്ചു. ക്യാമ്പ് കായണ്ണ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ടി. ഷീബ ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്തംഗം പി.കെ. ഷിജു അധ്യക്ഷനായിരുന്നു. ഡോ. സി.ജെ. ജോര്‍ജ്ജ്, ഡോ. പി. സോമനാഥന്‍ , റിദുല്‍ മോദ്, ബഷീര്‍ ചിത്രകൂടം, സുമേഷ് നാട്ടുകൂട്ടം, എ.പി.എം. കുമാരന്‍ എന്നിവര്‍ സംസാരിച്ച വര്‍ണ്ണശില ക്യാമ്പ് ഡയറക്ടര്‍ ലിതേഷ് കരുണാകരന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് ദി ക്യാമ്പ് സെക്രട്ടറി ആര്‍ബി പേരാമ്പ്ര നന്ദിയും പറഞ്ഞു.

ക്യാമ്പിനോട് അനുബന്ധിച്ച് നാട്ടുകാരുടെ ഗാന വിരുന്ന്, കാവടിയാട്ടം എന്നിവ ഉണ്ടായിരുന്നു.

Muthachippara blooms in colors; Painters from The Camp Group in Perambara conducted a two-day painting camp at Muthachipara.

Next TV

Related Stories
കമേഴ്‌സ്യല്‍ എപ്ലോയീസ് യൂണിയന്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ സംഘടിപ്പിച്ചു

Jan 18, 2022 02:33 PM

കമേഴ്‌സ്യല്‍ എപ്ലോയീസ് യൂണിയന്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ സംഘടിപ്പിച്ചു

കച്ചവട വ്യാപാര മേഖലയിലെ മുഴുവന്‍ തൊഴിലാളികളും സിഐടിയുവില്‍ അംഗത്വമെടുക്കണമെന്നും എല്ലാവര്‍ക്കും ക്ഷേമനിധി നല്‍കാന്‍ ആവശ്യമായ ഇടപെടല്‍...

Read More >>
പാര്‍ട്ടി സെക്രട്ടറിയായി ന്യൂനപക്ഷത്തില്‍പ്പെട്ടവരെ തിരഞ്ഞെടുക്കാന്‍ സിപിഎം തയ്യാറാവണം; സി.പി.എ അസീസ്

Jan 18, 2022 12:18 PM

പാര്‍ട്ടി സെക്രട്ടറിയായി ന്യൂനപക്ഷത്തില്‍പ്പെട്ടവരെ തിരഞ്ഞെടുക്കാന്‍ സിപിഎം തയ്യാറാവണം; സി.പി.എ അസീസ്

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തലപ്പത്ത് ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ട ആരുമില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ...

Read More >>
കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റിയുടെ കൊടിമരം നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി

Jan 18, 2022 10:09 AM

കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റിയുടെ കൊടിമരം നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി

പൂറ്റാട് ജിഎല്‍പി സ്‌കൂളിനടുത്ത് സ്ഥാപിച്ച കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റിയുടെ കൊടിമരം നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്...

Read More >>
ആഘോഷങ്ങളെ ഹരിതാഭമാക്കുന്ന സി രാഘവന് ആദരവുമായി വാര്‍ഡ് വികസന സമിതി

Jan 17, 2022 09:38 PM

ആഘോഷങ്ങളെ ഹരിതാഭമാക്കുന്ന സി രാഘവന് ആദരവുമായി വാര്‍ഡ് വികസന സമിതി

ആഘോഷവേളകളില്‍ വര്‍ഷങ്ങളായി തന്റെ വകയായി വൃക്ഷത്തൈ സമ്മാനമായി നല്‍കിക്കൊണ്ട് സന്തോഷ വേളകളെ ഹരിതാഭമാക്കുകയാണ്...

Read More >>
തെങ്ങുകയറ്റ പരിശീലനവുമായി പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രം

Jan 17, 2022 09:06 PM

തെങ്ങുകയറ്റ പരിശീലനവുമായി പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രം

ആറുദിവസം നീണ്ടുനില്‍ക്കുന്ന തെങ്ങുകയറ്റ പരിശീലന പരിപാടിയാണ്...

Read More >>
Top Stories