---
title: "ചികിത്സാ സഹായ ധനം സ്വരൂപിച്ചു "
english_title: "Funds raised for medical aid"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/119972/funds-raised-for-medical-aid"
published_at: "2023-06-05T21:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647e04bf2450b_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# ചികിത്സാ സഹായ ധനം സ്വരൂപിച്ചു 

> **Lead Summary:** **പേരാമ്പ്ര : **നൊച്ചാട് പഞ്ചായത്തിലെ 3ാം വാര്‍ഡിലെ രണ്ടു വൃക്കകളും തകരാറിലായ ആനം വള്ളി ബിനയുടെ ചികിത്സക്കാവശ്യമായ സാമ്പത്തിക സഹായം ലഭ്യമാക്കാന്‍ സൊസൈറ്റി ഫോര്‍ ഹ്യൂമണ്‍ വെല്‍ഫെയറിന്റെ നേതൃത്വത്തില്‍ ഗാനസദസ് സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര : **നൊച്ചാട് പഞ്ചായത്തിലെ 3ാം വാര്‍ഡിലെ രണ്ടു വൃക്കകളും തകരാറിലായ ആനം വള്ളി ബിനയുടെ ചികിത്സക്കാവശ്യമായ സാമ്പത്തിക സഹായം ലഭ്യമാക്കാന്‍ സൊസൈറ്റി ഫോര്‍ ഹ്യൂമണ്‍ വെല്‍ഫെയറിന്റെ നേതൃത്വത്തില്‍ ഗാനസദസ് സംഘടിപ്പിച്ചു.

പേരാമ്പ്ര ബസ് സ്റ്റാന്‍ഡ് പരിസരത്ത് സംഘടിപ്പിച്ച ചടങ്ങില്‍ സെക്രട്ടറി എം.ടി മോഹനന്‍ സ്വാഗതം പറഞ്ഞു. മുഹമ്മദ് പേരാമ്പ്ര, എം.സി സുരേഷ്, സത്യന്‍ കാവില്‍, നാണു പാലേരി, കാപ്പിയില്‍ കരുണാകരന്‍ എന്നിവര്‍ സംസാരിച്ചു. പ്രശസ്ത ഗായകര്‍ ഗാനസദസിന് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/119972/funds-raised-for-medical-aid)