---
title: "പേരാമ്പ്രയില്‍ എ ഐ ക്യാമറക്ക് മുന്നില്‍ അപായ ബോര്‍ഡ് സ്ഥാപിച്ചു "
english_title: "Apaya board was installed in front of AI camera in Perampra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/119999/apaya-board-was-installed-in-front-of-ai-camera-in-perampra"
published_at: "2023-06-05T22:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647e13f53dd5c_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# പേരാമ്പ്രയില്‍ എ ഐ ക്യാമറക്ക് മുന്നില്‍ അപായ ബോര്‍ഡ് സ്ഥാപിച്ചു 

> **Lead Summary:** **പേരാമ്പ്ര:** കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്ക് കളമൊരുക്കുന്ന എ ഐ ക്യാമറക്ക് 100മീറ്റര്‍ അകലത്തില്‍ മുസ്ലിംയൂത്ത് ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അപായ ബോര്‍ഡ് സ്ഥാപിച്ചു.

## Article Content

**പേരാമ്പ്ര:** കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്ക് കളമൊരുക്കുന്ന എ ഐ ക്യാമറക്ക് 100മീറ്റര്‍ അകലത്തില്‍ മുസ്ലിംയൂത്ത് ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അപായ ബോര്‍ഡ് സ്ഥാപിച്ചു.

പേരാമ്പ്ര കക്കാട് സ്ഥാപിച്ച എ ഐ ക്യാമറക്ക് ഇരു വശത്തും 100മീറ്റര്‍ അകലത്തില്‍ ആണ് അപായ ബോര്‍ഡ് സ്ഥാപിച്ചത്. ജില്ലാ മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ അപായ ബോര്‍ഡ് സ്ഥാപിക്കല്‍ സമരം ഉദ്ഘാടനം ചെയ്തു.

നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് പി.സി മുഹമ്മദ് സിറാജ് അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ഇ.ഷാഹി, കെ.പി റസാഖ്, നിയാസ് കക്കാട്, സലിം മിലാസ്, അബ്ദുല്‍ സത്താര്‍, ടി.കെ നഹാസ്, ഷംസുദ്ധീന്‍ വടക്കയില്‍, സി .പി ഹമീദ്, സി.കെ ഹാഫിസ്, നിഷാദ് എരവട്ടൂര്‍, അഫ്‌സല്‍ അല്‍സഫ, റാഫി കക്കാട്, ഡീലക്‌സ് മജീദ് , എന്‍.കെ അഷ്റഫ്, ജാസര്‍ കക്കാട് എന്നിവര്‍ സംസാരിച്ചു.

നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ശിഹാബ് കന്നാട്ടി സ്വാഗതവും ട്രെഷറര്‍ കെ.സി മുഹമ്മദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/119999/apaya-board-was-installed-in-front-of-ai-camera-in-perampra)