---
title: "വന്യമൃഗങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കണം; അനൂപ് ജേക്കബ് "
english_title: "Provide protection from wild animals; Anoop Jacob at kozhikkod"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/120084/provide-protection-from-wild-animals-anoop-jacob-at-kozhikkod"
published_at: "2023-06-06T11:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647ec9d70d18e_1_se.JPG"
keywords: []
---

# വന്യമൃഗങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കണം; അനൂപ് ജേക്കബ് 

> **Lead Summary:** **കോഴിക്കോട്: **കേരള കോണ്‍ഗ്രസ് (ജേക്കബ്) ജില്ലാ നേതൃത്വ ക്യാമ്പ് സംഘടിപ്പിച്ചു. കേരളാ കോണ്‍ഗ്രസ് (ജേക്കബ്) ലീഡര്‍ അനൂപ് ജേക്കബ് എംഎല്‍എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

## Article Content

**കോഴിക്കോട്: **കേരള കോണ്‍ഗ്രസ് (ജേക്കബ്) ജില്ലാ നേതൃത്വ ക്യാമ്പ് സംഘടിപ്പിച്ചു. കേരളാ കോണ്‍ഗ്രസ് (ജേക്കബ്) ലീഡര്‍ അനൂപ് ജേക്കബ് എംഎല്‍എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

വന്യമൃഗങ്ങളില്‍ നിന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കാന്‍ പോലും കഴിയാത്ത സര്‍ക്കാര്‍ എന്തിനുവേണ്ടിയാണ് നിലകൊള്ളുന്നതെന്നു വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ ഗോഡൗണുകളിലെ തുടര്‍ച്ചയായുള്ള തീപ്പിടുത്തം ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന ജനറല്‍ സെക്രട്ടറി സി. വീരാന്‍കുട്ടി പതാക ഉയര്‍ത്തി. ജില്ലാ പ്രസിഡന്റ്  കെ.പി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ആര്‍ ഗിരിജന്‍ മുഖ്യ പ്രഭാഷണം നടത്തി.

യൂത്ത് ഫ്രണ്ട് (ജേക്കബ്) സ്റ്റേറ്റ് പ്രസിഡന്റ്  സാജന്‍ ജോസഫ്, ദളിത് ഫ്രണ്ട് സ്റ്റേറ്റ് പ്രസിഡന്റ്  വാസു കാരാട്ട്, ജില്ലാ നേതാക്കളായ രാജന്‍ വര്‍ക്കി, പ്രദീപ് ചോമ്പാല, മനോജ് ആവള, യൂസഫ് പള്ളിയത്ത്, കെ.എം. നിസാര്‍, സലീം പുല്ലടി, ഷഫീഖ് തറോപ്പൊയില്‍, പി. ആഷിഖ്, പ്രദീഷ് കാപ്പുങ്കര, തോമസ് പീറ്റര്‍, രാജന്‍ അരുന്ധതി, ബേബി കോച്ചേരി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/120084/provide-protection-from-wild-animals-anoop-jacob-at-kozhikkod)