---
title: "പേരാമ്പ്ര ഹയര്‍ സെക്കണ്ടറി, കൂത്താളി വിഎച്ച്എസ്എസ്, ചങ്ങരോത്ത് എംയുപി എന്നീ സ്‌കൂളുകളില്‍ പരിസ്ഥിതി ദിനാചരണം നടത്തി "
english_title: "Environment Day was celebrated in schools Perambra Higher Secondary, Koothali VHSS and Changaroth MUP"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/120120/environment-day-was-celebrated-in-schools-perambra-higher-secondary-koothali-vhss-and-changaroth-mup"
published_at: "2023-06-06T12:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647eec7dbfe3f_1_pkc.JPG"
keywords: []
---

# പേരാമ്പ്ര ഹയര്‍ സെക്കണ്ടറി, കൂത്താളി വിഎച്ച്എസ്എസ്, ചങ്ങരോത്ത് എംയുപി എന്നീ സ്‌കൂളുകളില്‍ പരിസ്ഥിതി ദിനാചരണം നടത്തി 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വീട്ടില്‍ ഒരു തൈ പദ്ധതിക്ക് തുടക്കം കുറിച്ചു. ഒരു മരത്തൈ നടുകയും ആറുമാസം അതിന്റെ പരിപാലനത്തിനുശേഷം അതിന്റെ പരിപാലനം പരിഗണിച്ചുകൊണ്ട് വിദ്യാര്‍ഥികള്‍ക്ക് സമ്മാനം നല്‍കുന്ന പദ്ധതിയാണിത് ഇതിലൂടെ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തത്തോടെ കൃത്യമായ വനവല്‍ക്കരണമാണ് പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്‌കൗട്ട് ആന്‍ഡ് ഗൈഡ് വിഭാഗം ഉദ്ദേശിക്കുന്നത്.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വീട്ടില്‍ ഒരു തൈ പദ്ധതിക്ക് തുടക്കം കുറിച്ചു. ഒരു മരത്തൈ നടുകയും ആറുമാസം അതിന്റെ പരിപാലനത്തിനുശേഷം അതിന്റെ പരിപാലനം പരിഗണിച്ചുകൊണ്ട് വിദ്യാര്‍ഥികള്‍ക്ക് സമ്മാനം നല്‍കുന്ന പദ്ധതിയാണിത് ഇതിലൂടെ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തത്തോടെ കൃത്യമായ വനവല്‍ക്കരണമാണ് പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്‌കൗട്ട് ആന്‍ഡ് ഗൈഡ് വിഭാഗം ഉദ്ദേശിക്കുന്നത്.

**

പേരാമ്പ്ര സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന പരിപാടി പിടിഎ പ്രസിഡന്റ്  രജീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപകന്‍ സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു.

ആര്‍ പ്രകാശന്‍, സജു, ലക്ഷ്മിദേവി എന്നിവര്‍ സംസാരിച്ചു. ദീപക് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ആര്‍. ദീപ്തിലക്ഷ്മി നന്ദിയും പറഞ്ഞു.

കൂത്താളി വിഎച്ച്എസ്എസ് പരിസ്ഥിതി ദിനം ആഘോഷിച്ചു **

കൂത്താളി വിഎച്ച്എസ്എസ് പരിസ്ഥിതി ദിനാഘോഷം എക്‌സൈസ് പ്രിവന്റ്റ്റീവ് ഓഫീസര്‍ സി.പി. ഷാജി വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു.

**

എച്ച്എം ഇന്‍ ചാര്‍ജ് സി.പി. ജോളി അധ്യക്ഷത വഹിച്ചു. പി.സി. ബാബു മുഖ്യാതിഥിയായി. ഹണി മോഹന്‍ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. അശ്വതി പരിസ്ഥിതി ദിന പ്രഭാഷണം നടത്തി.

ആര്‍. സജീവന്‍, കെ. നൗഷാദ്, കെ. ജെറീഷ്, ഇ.സി. ബിജില, ഇ.പി. ലിജി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്കായി പരിസ്ഥിതി ദിന ക്വിസ് മത്സരം സംഘടിപ്പിച്ചു.

ചങ്ങരോത്ത് എംയുപി സ്‌കൂളില്‍ പരിസ്ഥിതി ദിനാചരണം നടത്തി **

ചങ്ങരോത്ത് എംയുപി സ്‌കൂളിലെ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ ബോധവല്‍ക്കരണ ക്ലാസും വൃക്ഷത്തൈ നടല്‍ ഉദ്ഘാടനവും പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസര്‍ ഹരിലാല്‍ നിര്‍വ്വഹിച്ചു.

മരങ്ങള്‍ വെച്ച് പിടിപ്പിക്കുന്നതിലൂടെ പ്രകൃതിയെ സംരക്ഷിക്കാന്‍ കഴിയുമെന്നും പ്ലാസ്റ്റിക് മാലിന്യങ്ങളാണ് പരിസ്ഥിതി മലിനീകരണത്തിന് മുഖ്യ കാരണമെന്നും ഹരിലാല്‍ പറഞ്ഞു. വരും തലമുറക്ക് കൂടി ഈ ഭൂമിയെ മാറ്റിവെക്കാനുള്ള സംരംഭത്തില്‍ എല്ലാ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളും പങ്കാളികളാകണമെന്ന് അദ്ദേഹം ഉപദേശിച്ചു.

പ്രകൃതിയെ സംരക്ഷിക്കാന്‍ എല്ലാവരും ഒത്തുചേര്‍ന്നുള്ള പ്രവര്‍ത്തനം നടത്തിയാല്‍ മാത്രമേ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സി.വി നജ്മ അധ്യക്ഷത വഹിച്ചു. ടി.എം. അബ്ദുല്‍ അസീസ്, വി.എം ബാബു, കെ.എന്‍ സനിലാ കുമാരി, കെ. ഹസീന, എസ്. സുനന്ദ് എന്നിവര്‍ സംസാരിച്ചു.

സ്‌കൂള്‍ എസ്ആര്‍ജി കണ്‍വീനര്‍ കെ. റഷീദ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ എം.കെ. യൂസഫ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/120120/environment-day-was-celebrated-in-schools-perambra-higher-secondary-koothali-vhss-and-changaroth-mup)