---
title: "കേരളത്തിന്റെ സ്വന്തം കെ-ഫോണ്‍; പേരാമ്പ്ര നിയോജക മണ്ഡല തല ഉദ്ഘാടനം "
english_title: "Kerala's own K-Phone; Inauguration of Perambra Constituency Head"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/120170/keralas-own-k-phone-inauguration-of-perambra-constituency-head"
published_at: "2023-06-06T15:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647eff1460897_1_rta.JPG"
keywords: []
---

# കേരളത്തിന്റെ സ്വന്തം കെ-ഫോണ്‍; പേരാമ്പ്ര നിയോജക മണ്ഡല തല ഉദ്ഘാടനം 

> **Lead Summary:** **ചക്കിട്ടപാറ: **സമ്പൂര്‍ണ്ണ ഇന്റര്‍നെറ്റ് സാധ്യമായ ആദ്യ സംസ്ഥാനം കേരളമാണ്. കേരളത്തിന്റെ സ്വന്തം കെ-ഫോണ്‍ യാഥാര്‍ത്ഥ്യമാകുന്നു.

## Article Content

**ചക്കിട്ടപാറ: **സമ്പൂര്‍ണ്ണ ഇന്റര്‍നെറ്റ് സാധ്യമായ ആദ്യ സംസ്ഥാനം കേരളമാണ്. കേരളത്തിന്റെ സ്വന്തം കെ-ഫോണ്‍ യാഥാര്‍ത്ഥ്യമാകുന്നു.

പേരാമ്പ്ര നിയോജക മണ്ഡല തല ഉദ്ഘാടനം ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ടി.പി രാമക്യഷ്ണന്‍ എംഎല്‍എ നിര്‍വ്വഹിച്ചു.

ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  കെ. സുനില്‍ അധ്യക്ഷത വഹിച്ചു.

വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി.കെ പ്രമോദ്, സി.കെ ഗിരീഷ്, എം.എം സുഗതന്‍, കെ.ടി രാജന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി.സി സുരാജന്‍, ബേബി കാപ്പുക്കാട്ടില്‍, ബിജു ചെറുവത്തൂര്‍, വി.വി. കുഞ്ഞിക്കണ്ണന്‍, വ്യാപാരി വ്യവസായി പ്രതിനിധി സ്‌കറിയ നന്തിലത്ത്, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മ്മാന്‍ ഇ.എം ശ്രീജിത്ത് എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/120170/keralas-own-k-phone-inauguration-of-perambra-constituency-head)