---
title: "ഒലീവ് പബ്‌ളിക് സ്‌കൂളില്‍ കിന്റര്‍ ഗാര്‍ഡന്‍ പ്രവേശനോത്സവം വര്‍ണ്ണോജ്ജ്വലമായി"
english_title: "Kinder Garden Entrance Festival at Olive Public School was colorful at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/120179/kinder-garden-entrance-festival-at-olive-public-school-was-colorful-at-perambra"
published_at: "2023-06-06T15:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647f071023552_1_olive.JPG"
keywords: []
---

# ഒലീവ് പബ്‌ളിക് സ്‌കൂളില്‍ കിന്റര്‍ ഗാര്‍ഡന്‍ പ്രവേശനോത്സവം വര്‍ണ്ണോജ്ജ്വലമായി

> **Lead Summary:** ** പേരാമ്പ്ര:** ഒലീവിന്റെ പൂന്തോട്ടത്തെ മുഖരിതമാക്കാന്‍ പൂത്തുമ്പികളും പൂമ്പാറ്റകളുമെത്തി. ഒലീവ് പബ്‌ളിക് സ്‌കൂളില്‍ കിന്റര്‍ ഗാര്‍ഡന്‍ പ്രവേശനോത്സവം വര്‍ണ്ണോജ്ജ്വലമായി.

## Article Content

** പേരാമ്പ്ര:** ഒലീവിന്റെ പൂന്തോട്ടത്തെ മുഖരിതമാക്കാന്‍ പൂത്തുമ്പികളും പൂമ്പാറ്റകളുമെത്തി. ഒലീവ് പബ്‌ളിക് സ്‌കൂളില്‍ കിന്റര്‍ ഗാര്‍ഡന്‍ പ്രവേശനോത്സവം വര്‍ണ്ണോജ്ജ്വലമായി.

പഴയവര്‍ കിലുക്കാംപെട്ടികളായപ്പോള്‍ നവാഗതര്‍ അല്പം പരിഭ്രമത്തോടെയാണ് രക്ഷിതാക്കള്‍ക്കൊപ്പമെത്തിയത്.

കളിപ്പാട്ടങ്ങളും, ബലൂണുകളും, ഊഞ്ഞാലുമൊക്കെ കണ്ടപ്പോള്‍ മുഖത്തെ പരിഭ്രമം മാറി കണ്ണീരില്‍ കുതിര്‍ന്ന പുഞ്ചിരിയായി മാറി പുതിയ കൂട്ടുകാരോടൊപ്പം കളിചിരിയില്‍ അവരും പങ്കു ചേര്‍ന്നു.

പ്രവേശനോത്സവത്തോടനുബന്ധിച്ച് ജനറല്‍ ഹോസ്പ്പിറ്റല്‍ കണ്‍സല്‍ട്ടന്റ്  സൈക്കോളജിസ്റ്റ് അശ്വതി കുട്ടികള്‍ മാനസികവും ശാരീരികവുമായി നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും വളര്‍ച്ചാഘട്ടങ്ങളെക്കുറിച്ചും, സ്വഭാവ രൂപീകരണത്തില്‍ രക്ഷിതാക്കള്‍ക്കുള്ള പങ്കിനെക്കുറിച്ചും കുടുംബാംഗങ്ങള്‍ക്കുള്ള പങ്കിനെക്കുറിച്ചും രക്ഷിതാക്കളുമായി സംവദിച്ചു.

മാനേജ്‌മെന്റ്  ട്രസ്റ്റ് അംഗം മൊയ്തീന്‍ ഹാജിയുടെ അധ്യക്ഷതയില്‍ പ്രിന്‍സിപ്പല്‍ കെ.വി ജോര്‍ജ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ലെയ്‌സണ്‍ ഓഫീസര്‍ പി.എ. മുഹമ്മദ് ആശംസയര്‍പ്പിച്ചു.

സ്റ്റാഫ് സെക്രട്ടറി ലീന വിജയന്‍, ആതിര പവിത്രന്‍, ബിന്ദു തിരുവോത്ത് എന്നിവര്‍ സംസാരിച്ചു.

കിന്റര്‍ ഗാര്‍ഡന്‍ അധ്യാപകരായ സജില മോഹന്‍, മിനിമോള്‍, ദീപ സുനില്‍ എന്നിവര്‍ കുഞ്ഞുങ്ങള്‍ക്ക് ആദ്യാക്ഷരം പകര്‍ന്ന് നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/120179/kinder-garden-entrance-festival-at-olive-public-school-was-colorful-at-perambra)