---
title: "വാല്യക്കോട് എയുപി സ്‌കൂള്‍, ആവള യുപി സ്‌കൂള്‍, വെങ്ങപ്പറ്റ ഗവ: ഹൈസ്‌കൂള്‍ എന്നീ സ്‌കൂളുകള്‍ പരിസ്ഥിതി ദിനം ആചരിച്ചു"
english_title: "Valyakode AUP, Avala UP School and Vengapatta Govt: High School celebrated Environment Day"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/120196/valyakode-aup-avala-up-school-and-vengapatta-govt-high-school-celebrated-environment-day"
published_at: "2023-06-06T16:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647f1364938d0_1_pari.JPG"
keywords: []
---

# വാല്യക്കോട് എയുപി സ്‌കൂള്‍, ആവള യുപി സ്‌കൂള്‍, വെങ്ങപ്പറ്റ ഗവ: ഹൈസ്‌കൂള്‍ എന്നീ സ്‌കൂളുകള്‍ പരിസ്ഥിതി ദിനം ആചരിച്ചു

> **Lead Summary:** **പേരാമ്പ്ര:** വാല്യക്കോട് എയുപി സ്‌കൂളില്‍ പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആലോഷിച്ചു. കെ.എം കൃഷ്ണദാസ് വൃക്ഷത്തൈ നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര:** വാല്യക്കോട് എയുപി സ്‌കൂളില്‍ പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആലോഷിച്ചു. കെ.എം കൃഷ്ണദാസ് വൃക്ഷത്തൈ നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു.

**

കെ.കെ ബിജു സ്വാഗതം പറഞ്ഞ ചടങ്ങില്‍ എ.കെ സുബൈദ അധ്യക്ഷത വഹിച്ചു. ടി.പി സുനില്‍ പരിസ്ഥിതി ദിന പ്രതിജ്ഞ കുട്ടികള്‍ക്ക് ചൊല്ലി കൊടുത്തു. ബീറ്റ് പ്ലാസ്റ്റിക് പൊലൂഷന്‍ ക്യാമ്പയിന്‍, ക്വിസ് മത്സരം തുടങ്ങിയവ സംഘടിപ്പിച്ചു. പരിസ്ഥിതി ദിനം ആചരിച്ചു.

ആവള യുപി സ്‌കൂള്‍ പരിസ്ഥിതി ദിനം ആചരിച്ചു****

ആവള യുപി സ്‌കൂളില്‍ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഉറവ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.

മരം ഒരു വരം എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു കൊണ്ട് സ്‌കൂളില്‍ വൃക്ഷ തൈ നട്ടു. പരിപാടിയുടെ ഉദ്ഘാടനം പിടിഎ പ്രസിഡന്റ്  ഷാനവാസ് കൈവേലി നിര്‍വഹിച്ചു.

പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുത്ത വിദ്യാര്‍ത്ഥികള്‍ വീടുകളില്‍ വൃക്ഷ തൈകള്‍ നട്ടു. ജൈവ വൈവിദ്യ ഉദ്യന നിര്‍മ്മാണം, പരിസ്ഥിതിദിന ക്വിസ് മത്സരം, പോസ്റ്റര്‍ നിര്‍മ്മാണം എന്നിവ ദിനാചരത്തിന്റെ ഭാഗമായി നടന്നു.

സ്‌കൂള്‍ പ്രധാനധ്യാപിക ജി. സ്മിത, ക്ലബ് കണ്‍വീനര്‍ ഇ.എം മഞ്ജുള എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ സ്‌കൗട്ട്, ഗൈഡ്‌സ് യൂണിറ്റുകളുടെ നേതൃത്വത്തിലും വിവിധ പരിപാടികള്‍ നടന്നു.

വെങ്ങപ്പറ്റ ഗവ: ഹൈസ്‌കൂള്‍ പരിസ്ഥിതി ദിനം ആചരിച്ചു**

വെങ്ങപ്പറ്റ ഗവ: ഹൈസ്‌കൂളില്‍ പരിസ്ഥിതി ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. ദിനാചരണ പരിപാടികളുടെ ഉദ്ഘാടനം പേരാമ്പ്ര ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ. പ്രിയേഷ് ഉദ്ഘാടനം ചെയ്തു.

പിടിഎ പ്രസിഡന്റ്  കെ. അശോക് കുമാര്‍ അധ്യക്ഷത വഹിച്ചു. ജനാര്‍ദ്ദനന്‍ വെങ്ങപ്പറ്റ മുഖ്യാതിഥിയായി. നിജീഷ് മണിയൂര്‍ ആശംസ അര്‍പ്പിച്ചു.

പ്രധാനധ്യാപകന്‍ യൂസഫ് നടുവണ്ണൂര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഷീന നന്ദിയും പറഞ്ഞു.

പരിസ്ഥിതി കവിതകളുടെ ആലാപനം, പ്രശ്‌നോത്തരി മത്സരം, റാലി, ചിത്രരചനാ മത്സരം എന്നിവയും സംഘടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/120196/valyakode-aup-avala-up-school-and-vengapatta-govt-high-school-celebrated-environment-day)