---
title: "അച്ചടി മേഖലയെ സംരക്ഷിക്കണം; കേരള പ്രിന്റേഴ്സ് അസോസിയേഷന്‍ "
english_title: "The printing sector should be protected; Kerala Printers Association at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/120214/the-printing-sector-should-be-protected-kerala-printers-association-at-perambra"
published_at: "2023-06-06T17:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647f208ed7c03_1_achadi.JPG"
keywords: []
---

# അച്ചടി മേഖലയെ സംരക്ഷിക്കണം; കേരള പ്രിന്റേഴ്സ് അസോസിയേഷന്‍ 

> **Lead Summary:** **പേരാമ്പ്ര: **അച്ചടി മേഖലയെ സംരക്ഷിക്കണമെന്ന് കേരള പ്രിന്റേഴ്സ് അസോസിയേഷന്റെ പേരാമ്പ്ര മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.

## Article Content

**പേരാമ്പ്ര: **അച്ചടി മേഖലയെ സംരക്ഷിക്കണമെന്ന് കേരള പ്രിന്റേഴ്സ് അസോസിയേഷന്റെ പേരാമ്പ്ര മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.

കോവിഡിന് ശേഷം തകര്‍ച്ചയിലായ അച്ചടി മേഖല പേപ്പര്‍, മഷി, മറ്റ് അസംസ്‌കൃത വസ്തുക്കള്‍ എന്നിവയുടെ അനിയന്ത്രിതമായ വിലക്കയറ്റം മൂലം വലിയ പ്രതിസന്ധിയെ നേരിടുകയാണ്.

വന്‍കിട പേപ്പര്‍ മില്ലുകളുടെയും മറ്റ് കമ്പനികളുടെയും ചൂഷണത്തില്‍നിന്നും ഈ മേഖലയെ സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ ആവശ്യമായ നടപടികളെടുക്കണമെന്ന് പേരാമ്പ്ര തണല്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന കേരള പ്രിന്റേഴ്സ് അസോസിയേഷന്റെ പേരാമ്പ്ര മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് സുമേദ് കുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജൂലൈ 23 ന് പേരാമ്പ്രയില്‍ വെച്ച് നടക്കുന്ന ജില്ലാ സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം മേഞ്ഞാണ്യം വില്ലേജ് ഓഫീസ് പരിസരത്ത് വില്ലേജ് ഓഫീസര്‍ വിനോദിന്റെ സാന്നിധ്യത്തില്‍ വൃക്ഷത്തൈ നട്ടു.

മേഖലാ പ്രസിഡന്റ്  അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി സ്വാഗതം പറഞ്ഞു. എസ്എസ്എല്‍സി ഉന്നത വിജയികളെ ചടങ്ങില്‍ അനുമോദിച്ചു.

ജില്ലാ സെക്രട്ടറി കെ. രമേഷ്, ജില്ലാ ട്രഷറര്‍ മനോജ്കുമാര്‍, സുരേഷ് വടകര, സലില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡന്റ്  കെ.ബി. സുനില്‍കുമാര്‍, സെക്രട്ടറി പി.സി. സത്യന്‍, ട്രഷറര്‍ ടി. രജനി എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/120214/the-printing-sector-should-be-protected-kerala-printers-association-at-perambra)