---
title: "കര്‍ഷക കോണ്‍ഗ്രസ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു"
english_title: "Farmers Congress Perambra Constituency Committee organized a protest flame"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/120354/farmers-congress-perambra-constituency-committee-organized-a-protest-flame"
published_at: "2023-06-07T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64801df5741e2_1_jwala.JPG"
keywords: []
---

# കര്‍ഷക കോണ്‍ഗ്രസ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

> **Lead Summary:** ** പേരാമ്പ്ര:** കര്‍ഷക കോണ്‍ഗ്രസ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. വന്യ ജീവി അക്രമത്തിനും നാളീകേരത്തിന്റെയും റബറിന്റെയും വില തകര്‍ച്ചക്കും എതിരെയാണ് കര്‍ഷക കോണ്‍ഗ്രസ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പേരാമ്പ്രയില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചത്.

## Article Content

** പേരാമ്പ്ര:** കര്‍ഷക കോണ്‍ഗ്രസ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. വന്യ ജീവി അക്രമത്തിനും നാളീകേരത്തിന്റെയും റബറിന്റെയും വില തകര്‍ച്ചക്കും എതിരെയാണ് കര്‍ഷക കോണ്‍ഗ്രസ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പേരാമ്പ്രയില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചത്.

കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എന്‍.പി. വിജയന്‍ ഉദ്ഘാടനം ചെയ്തു. കല്പത്തൂര്‍ ശ്രീധരന്‍ അധ്യക്ഷ വഹിച്ചു.

ഡിസിസി സെക്രട്ടറി രാജന്‍ മരുതേരി, കെ. മധുകൃഷ്ണന്‍, ടി.പി. നാരായണന്‍, പട്ടയാട്ട് അബ്ദുല്ല, സി.പി. നാരായണന്‍, ഷൈല ജയിംസ്, പി.എസ്. സുനില്‍ കുമാര്‍, ഗിരിജ ശശി, വി.പി. സുരേഷ്, പി.സി. കുഞ്ഞമ്മദ്, ഗോവിന്ദന്‍ ചേനോളി എന്നിവര്‍ സംസാരിച്ചു.

ഹരീന്ദ്രന്‍ വാഴയില്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ നടുക്കണ്ടി ബാലന്‍ നന്ദിയും പറഞ്ഞു. ആര്‍.കെ. രാജീവ്, വി. ദാമോദരന്‍, മഠത്തില്‍ രമേശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/120354/farmers-congress-perambra-constituency-committee-organized-a-protest-flame)