---
title: "മുസ്ലിം ലീഗ് നേതാവിന്റെ വീടിന് നേരെ ബോംബേറ് പ്രതികളെ പിടികൂടണം; സിപിഎ അസീസ് "
english_title: "Suspects who bombed Muslim League leader's house should be arrested; CPA Aziz at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/120368/suspects-who-bombed-muslim-league-leaders-house-should-be-arrested-cpa-aziz-at-perambra"
published_at: "2023-06-07T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6480413f7670b_1_cpaa.JPG"
keywords: []
---

# മുസ്ലിം ലീഗ് നേതാവിന്റെ വീടിന് നേരെ ബോംബേറ് പ്രതികളെ പിടികൂടണം; സിപിഎ അസീസ് 

> **Lead Summary:** **പേരാമ്പ്ര: **മുസ്ലിം ലീഗ് നേതാവിന്റെ വീടിന് നേരെ ബോംബേറ്, പ്രതികളെ പിടികൂടണമെന്ന് സിപിഎ അസീസ്.

## Article Content

**പേരാമ്പ്ര: **മുസ്ലിം ലീഗ് നേതാവിന്റെ വീടിന് നേരെ ബോംബേറ്, പ്രതികളെ പിടികൂടണമെന്ന് സിപിഎ അസീസ്.

കായണ്ണ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റും ഗ്രാമപഞ്ചായത്ത് അംഗവുമായ പി.സി. ബഷിറിന്റെ വീടിന് നേരെ ബോംബ് എറിയുകയും വീടിന്റെ ജനല്‍ ഉള്‍പ്പെടെസാരമായി കേട്പാടുകള്‍ സംഭവിക്കുകയും ചെയ്ത അക്രമസംഭവത്തിലെ പ്രതികളെ പിടികൂടണമെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് പറഞ്ഞു.

സമാധാന ശ്രമം തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്താന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും ബോംബേറ് നടന്നവീട്‌ സന്ദര്‍ശിച്ച ശേഷം അദ്ദേഹം പറഞ്ഞു.

എം. ഋഷികേഷന്‍, സാജിദ് കോറോത്ത്, എം. അഹമ്മദ്‌കോയ, പി.കെ അബ്ദുല്‍സലാം, എം.കെ. അബ്ദുല്‍സമദ്, പി.സി അസൈനാര്‍ എന്നിവര്‍ വീട് സന്ദര്‍ശിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/120368/suspects-who-bombed-muslim-league-leaders-house-should-be-arrested-cpa-aziz-at-perambra)