---
title: "പെന്‍ഷന്‍കാരുടെ തടഞ്ഞുവെച്ച ആനുകൂല്യങ്ങള്‍ ഉടന്‍ വിതരണം ചെയ്യണം; കെഎസ്എസ്പിഎ "
english_title: "Withheld benefits of pensioners should be disbursed immediately; KSSPA at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/120436/withheld-benefits-of-pensioners-should-be-disbursed-immediately-ksspa-at-perambra"
published_at: "2023-06-07T15:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648053ff2338e_1_janaral.JPG"
keywords: []
---

# പെന്‍ഷന്‍കാരുടെ തടഞ്ഞുവെച്ച ആനുകൂല്യങ്ങള്‍ ഉടന്‍ വിതരണം ചെയ്യണം; കെഎസ്എസ്പിഎ 

> **Lead Summary:** ** പേരാമ്പ്ര**: സര്‍ക്കാര്‍ തടഞ്ഞുവെച്ച പെന്‍ഷന്‍കാരുടെ ആനുകൂല്യങ്ങള്‍ ഉടന്‍ വിതരണം ചെയ്യണമെന്ന് പേരാമ്പ്ര മണ്ഡലം കെഎസ്എസ്പിഎ ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.

## Article Content

** പേരാമ്പ്ര**: സര്‍ക്കാര്‍ തടഞ്ഞുവെച്ച പെന്‍ഷന്‍കാരുടെ ആനുകൂല്യങ്ങള്‍ ഉടന്‍ വിതരണം ചെയ്യണമെന്ന് പേരാമ്പ്ര മണ്ഡലം കെഎസ്എസ്പിഎ ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ്  കെ.സി. ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. വി.കെ. രമേശന്‍ അധ്യക്ഷത വഹിച്ചു.

മറ്റു സംഘടനകളില്‍ നിന്നും രാജിവെച്ചു വന്നവരെയും നവാഗതരെയും ചടങ്ങില്‍ സ്വീകരണം നല്‍കി. ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ഉപഹാരം നല്‍കി.

ഒ.എം. രാജന്‍, ഇ.കെ. ബാലന്‍, കെ.പി. രാധാകൃഷ്ണന്‍, സി. രഞ്ജിനി, ഒ. രാജീവന്‍, വി.പി. പ്രസാദ്, പി.എം. രവീന്ദ്രന്‍, കെ.എം. ശ്രീനിവാസന്‍, കെ. ജാനു, കെ. മഞ്ജുള എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/120436/withheld-benefits-of-pensioners-should-be-disbursed-immediately-ksspa-at-perambra)