---
title: "പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ വൃക്ഷ തൈ നട്ട് പേരാമ്പ്ര എയുപി സ്‌കൂള്‍ "
english_title: "Perambra AUP School planted sapling at Perambra Taluk Hospital"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/120469/perambra-aup-school-planted-sapling-at-perambra-taluk-hospital"
published_at: "2023-06-07T17:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64807235ab41b_1_AUPP.JPG"
keywords: []
---

# പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ വൃക്ഷ തൈ നട്ട് പേരാമ്പ്ര എയുപി സ്‌കൂള്‍ 

> **Lead Summary:** **‍ പേരാമ്പ്ര: **ലോക പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി പേരാമ്പ്ര എയുപി സ്‌കൂള്‍ പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തില്‍ താലൂക്ക് ആശുപത്രിയില്‍ വൃക്ഷ തൈ നട്ടു.

## Article Content

**‍ പേരാമ്പ്ര: **ലോക പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി പേരാമ്പ്ര എയുപി സ്‌കൂള്‍ പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തില്‍ താലൂക്ക് ആശുപത്രിയില്‍ വൃക്ഷ തൈ നട്ടു.

ആശുപത്രി അങ്കണത്തില്‍ സംഘടിപ്പിച്ച ചടങ്ങ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗോപാലകൃഷ്ണന്‍ വൃക്ഷ തൈ നട്ട് ഉദ്ഘാടനം ചെയ്തു.

പിടിഎ പ്രസിഡന്റ്  ടി. സുബീഷ്, പ്രധാനധ്യാപകന്‍ കെ.പി. മിനി, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.വി. മനോജ് കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷ്, സീനിയര്‍ നഴ്‌സിംഗ് ഓഫീസര്‍ ജിനിമോള്‍ ജോസഫ്, പിആര്‍ഒ എം.കെ. സിനില, അധ്യാപകരായ വി.പി. ചന്ദ്രി, കെ.എം. ഷാജു, ഇ. ഷാഹി, പരിസ്ഥിതി ക്ലബ് കണ്‍വീനര്‍മാരായ എന്‍. ശ്രീപ്രിയ, അഥീന എന്നിവരും സ്‌കൂള്‍ സ്‌കൗട്ട്, ഗൈഡ്‌സ്, ജെ.ആര്‍.സി, കബ്ബ് ബുള്‍ബുള്‍, പരിസ്ഥിതി ക്ലബിലെ കുട്ടികളും പങ്കെടുത്തു.

ക്വിസ് മത്സരം, പോസ്റ്റര്‍ നിര്‍മാണം തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളും ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂളില്‍ നടന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/120469/perambra-aup-school-planted-sapling-at-perambra-taluk-hospital)