---
title: "ടയര്‍ ഡീലേഴ്സ് & അലിഗ്‌ന്മെന്റ് അസോസിയേഷന്‍ ജനറല്‍ ബോഡിയോഗം "
english_title: "Tire Leaders & Alignment Association General Body Meeting"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/120512/tire-leaders-alignment-association-general-body-meeting"
published_at: "2023-06-07T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64809b5803916_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# ടയര്‍ ഡീലേഴ്സ് & അലിഗ്‌ന്മെന്റ് അസോസിയേഷന്‍ ജനറല്‍ ബോഡിയോഗം 

> **Lead Summary:** **മുക്കം :** ടയര്‍ ഡീലേഴ്സ് & അലിഗ്‌ന്മെന്റ് അസോസിയേഷന്‍ കേരളയുടെ (ടിഡിഎഎകെ) കോഴിക്കോട് ജില്ലാ ജനറല്‍ ബോഡിയോഗം മുക്കം മലയോരം റെസിഡന്‍സിയില്‍ നടന്നു.

## Article Content

**മുക്കം :** ടയര്‍ ഡീലേഴ്സ് & അലിഗ്‌ന്മെന്റ് അസോസിയേഷന്‍ കേരളയുടെ (ടിഡിഎഎകെ) കോഴിക്കോട് ജില്ലാ ജനറല്‍ ബോഡിയോഗം മുക്കം മലയോരം റെസിഡന്‍സിയില്‍ നടന്നു.

ജില്ലാ പ്രസിഡന്റ് മുഹമ്മദ് ബഷീര്‍ അധ്യക്ഷനായി. യോഗത്തില്‍ സ്റ്റേറ്റ് ജോയിന്‍ സെക്രട്ടറി മുജീബ് സ്വാഗതം പറഞ്ഞു. ടിഡിഎഎകെ സ്റ്റേറ്റ് സെക്രട്ടറി ഹരികൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

ജില്ലയിലെ മുഴുവന്‍ മെമ്പര്‍മാരും സന്നിഹിതരായ യോഗത്തില്‍ സെക്രട്ടറി വിനേഷ് റിപ്പോര്‍ട് അവതരിപ്പിച്ചു. ധനകാര്യ റിപ്പോര്‍ട് ട്രെഷറര്‍ ശിവപ്രകാശ് ജില്ലയിലെ ടയര്‍ അലിഗ്മെന്റ് മേഖലയിലെ പ്രേശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയുമുണ്ടായി.

മനോജ് ജേക്കബ്, ബിജുമേനോന്‍, മജീദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. നിലവിലെ സാഹചര്യത്തില്‍ ബഫഡ് ടയറുകളുടെ വില്‍പ്പന നിരോധിക്കണമെന്നും ഇതു വലിയരീതിയിലുള്ള അപകടങ്ങള്‍ സൃഷ്ടി ക്കുന്നെണ്ടെന്നും വിലയിരുത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/120512/tire-leaders-alignment-association-general-body-meeting)