---
title: "പുഴയോരത്തേക്ക് പ്രകൃതി പഠനയാത്ര സംഘടിപ്പിച്ച് എ ജെ ജോണ്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ "
english_title: "AJ John Memorial Higher Secondary School organized a nature study trip to the riverside"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/120530/aj-john-memorial-higher-secondary-school-organized-a-nature-study-trip-to-the-riverside"
published_at: "2023-06-07T21:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6480afada41dc_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# പുഴയോരത്തേക്ക് പ്രകൃതി പഠനയാത്ര സംഘടിപ്പിച്ച് എ ജെ ജോണ്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 

> **Lead Summary:** **ചാത്തന്‍കോട്ടുനട**: സ്‌കൂള്‍ പരിസരത്തുള്ള പുഴയോരത്തേക്ക് പ്രകൃതി പഠനയാത്ര സംഘടിപ്പിച്ച് എ ജെ ജോണ്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍.

## Article Content

**ചാത്തന്‍കോട്ടുനട**: സ്‌കൂള്‍ പരിസരത്തുള്ള പുഴയോരത്തേക്ക് പ്രകൃതി പഠനയാത്ര സംഘടിപ്പിച്ച് എ ജെ ജോണ്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍.

കൂടാതെ എന്‍.എസ്.എസിന്റെയും റോവര്‍ ആന്റ് റെയ്ഞ്ചര്‍ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ സ്‌കൂള്‍ വളപ്പില്‍ മാവിന്‍ തൈകളും നട്ടു.

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് ചാര്‍ട്ട് നിര്‍മ്മാണ മത്സരം നടത്തി.

പ്രിന്‍സിപ്പാള്‍ ബിന്ദു മൈക്കിള്‍, മാനേജര്‍ ഫാ.സിജോ എടക്കരോട്ട് എന്നിവര്‍ സംസാരിച്ചു. അധ്യാപകരായ ടി.എം സഹദേവന്‍, ഷാജി അരവിന്ദ്, എ.പി സബിത, ജിജി ജേക്കബ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/120530/aj-john-memorial-higher-secondary-school-organized-a-nature-study-trip-to-the-riverside)