പേരാമ്പ്ര : ബിജെപി പേരാമ്പ്ര മണ്ഡലം കമ്മിറ്റി കറന്റ് ചാര്‍ജ് വര്‍ദ്ധനവിനെതിരെ ഇലക്ടി സിറ്റി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എം. മോഹനന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.

സമസ്ത മേഖലയിലും നികുതി വര്‍ദ്ധനവ് നടപ്പിലാക്കിയതിന്റെ പേരില്‍ ദുരിത ജീവിതം നയിക്കുന്ന കേരളത്തിലെ സാധാരണക്കാരന് വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ച് കൊണ്ട് സര്‍ക്കാര്‍ ഇരുട്ടടി നല്‍കിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
പാവപ്പെട്ടവന്റെ മേല്‍ അധിക നികുതി ചുമത്തിയതിന്റെ പേരില്‍ പൊതുജനം വീര്‍പ്പ് മുട്ടുമ്പോള്‍ ഖജനാവിലെ പണമുപയോഗിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശ രാജ്യങ്ങളില്‍ ഉല്ലാസയാത്ര നടത്തുകയാണെന്നും അദ്ധേഹം കുറ്റപെടുത്തി.
ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് തറമല്‍ രാഗേഷ് അധ്യക്ഷത വഹിച്ചു.
കെ.കെ രജീഷ്, ജൂബിന്‍ ബാലകൃഷ്ണന്‍, എം പ്രകാശന്‍, നവനീത് കൃഷ്ണന്‍, കെ.എം സുധാകരന്‍, ബാബു പുതുപറമ്പില്‍, കെ.പി ബാബു, കെ.കെ സജീവന്‍, വേണു മമ്മിളി, ടി.എം ഹരിദാസ്, എം സായിദാസ്, ഇല്ലത്ത് മോഹനന്‍, ടി.എം.കെ കല്ലൂര്, കെ.പി.ടി വത്സലന്‍, എന്‍.ഇ ചന്ദ്രന്‍, കെ.പി സുനില്‍ എന്നിവര്‍ സംസാരിച്ചു.
കെ.പി പ്രസൂണ്‍, കെ.എം ബാലകൃഷ്ണന്‍, പി.ബി സന്തോഷ്, എം.ജി വേണു, എന്‍.കെ വത്സന്‍, ദീപേഷ് കുണ്ടുംകര, സുനി മാക്കുന്നുമ്മല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Increase in electricity charges, govt's blackout for Kerala people: BJP at perambra