---
title: "തങ്കമല കാത്തിരിക്കുന്നത് വന്‍ ദുരന്തം, ജില്ലാകലകടര്‍ അടിയന്തിരമായി ഇടപെടണം; അഡ്വ. വി.കെ. സജീവന്‍"
english_title: "A huge disaster awaits Thangamala, the district authorities must intervene urgently; Adv. V.K. sajeevan at meppayoor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/120629/a-huge-disaster-awaits-thangamala-the-district-authorities-must-intervene-urgently-adv-vk-sajeevan-at-meppayoor"
published_at: "2023-06-08T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64817143d7100_1_thangamala.JPG"
keywords: []
---

# തങ്കമല കാത്തിരിക്കുന്നത് വന്‍ ദുരന്തം, ജില്ലാകലകടര്‍ അടിയന്തിരമായി ഇടപെടണം; അഡ്വ. വി.കെ. സജീവന്‍

> **Lead Summary:** ** മേപ്പയ്യൂര്‍:** കീഴരിയൂര്‍ തങ്കമല ക്വാറിയില്‍ സന്ദര്‍ശനത്തിനെത്തി ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്‍. പ്രദേശവാസികള്‍ ആശങ്ക അറിയിച്ചതിനെത്തുടര്‍ന്ന് ബിജെപി നേതാക്കളോടൊപ്പം സ്ഥലം സന്ദര്‍ശിക്കാനെത്തുകയായിരുന്നു അദേഹം.

## Article Content

** മേപ്പയ്യൂര്‍:** കീഴരിയൂര്‍ തങ്കമല ക്വാറിയില്‍ സന്ദര്‍ശനത്തിനെത്തി ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്‍. പ്രദേശവാസികള്‍ ആശങ്ക അറിയിച്ചതിനെത്തുടര്‍ന്ന് ബിജെപി നേതാക്കളോടൊപ്പം സ്ഥലം സന്ദര്‍ശിക്കാനെത്തുകയായിരുന്നു അദേഹം.

തങ്കമല കാത്തിരിക്കുന്നത് വന്‍ ദുരന്തമാണെന്നും ജില്ലാ കളക്ടര്‍ ഉടന്‍ തങ്കമല സന്ദര്‍ശിക്കണമെന്നും പരിസ്ഥിതിക്കും പരിസരവാസികള്‍ക്കും ഭീഷണിയായ് കീഴരിയൂര്‍ തങ്കമല ക്വാറിയില്‍ സ്വകാര്യ കമ്പനി നടത്തുന്ന കരിങ്കല്‍ ഘനനം നിര്‍ത്തിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഏകദേശം അഞ്ഞൂറ് അടി താഴ്ചയില്‍ ആണ് ഇപ്പോള്‍ രാപ്പകല്‍ ഭേദമില്ലാതെ ഘനനം നടക്കുന്നത്. ഇലക്ട്രിക് ഡിറ്റണേറ്റര്‍ ബ്ലാസ്റ്റ് നടക്കുമ്പോള്‍ പ്രദേശം മുഴുവന്‍ പ്രകമ്പനം കൊളളുകയാണ്. ഇത് മൂലം പരിസരത്തെ നൂറുകണക്കിന് വീടുകളിലെ ജനങ്ങള്‍ പരിഭ്രാന്തിയിലാണ്.

മഴക്കാലത്ത് വെള്ളം കെട്ടി നില്ക്കാനും, വിളളലുകളിലുടെ വെള്ളം ആഴ്ന്നിറങ്ങി ഉരുള്‍ പൊട്ടല്‍ പോലുളള ദുരന്തങ്ങള്‍ ഉണ്ടാവാനുമുളള സാധ്യത വളരെ കൂടുതലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇക്കാലമത്രയും കുടിനീരിനായ് മറ്റാരേയും ആശ്രയിക്കപ്പെടാത്ത ഒരു പ്രദേശത്തെ കിണറുകള്‍ വറ്റിവരണ്ടു. വാര്‍ഡ് അംഗം മുതല്‍ ജില്ലാകലക്ടര്‍, ജിയോളജി വകുപ്പ് ഉള്‍പ്പെടെ അധികൃതര്‍ക്ക് മുന്നില്‍ നാട്ടുകാര്‍ പരാതി സമര്‍പ്പിക്കുകയും ഗ്രാമസഭയില്‍ വന്‍ പ്രതിഷേധം ഉണ്ടായിട്ടും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു.

ജില്ലാകലക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് അടിയന്തിര നടപടികള്‍ കൈക്കൊളളണമെന്നും അല്ലെങ്കില്‍ ദുരന്തങ്ങള്‍ ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാകും. സ്ത്രീകളടക്കം നിരവധിപേര്‍ തങ്ങളുടെ ആശങ്കകള്‍ സന്ദര്‍ശക സംഘത്തിന് മുന്നില്‍ പങ്കുവെച്ചു.

അതിഭീകരമായ മലതുരക്കലില്‍ ഭീതിയിലായ പ്രദേശവാസികളെ അണിനിരത്തി ബിജെപി പ്രക്ഷോഭത്തിന് തുടക്കം കുറിക്കുമെന്ന് വി.കെ. സജീവന്‍ പറഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറി എം. മോഹനന്‍, മേപ്പയ്യൂര്‍ മണ്ഡലം പ്രസിഡന്റ്  സുരേഷ് കണ്ടോത്ത് നേതാക്കളായ കെ.കെ. രജീഷ്, നാഗത്ത് നാരായണന്‍, ഷിജി ദിനേശന്‍, ബിന്ദു കയലോട്, സുജിത്ത് കീഴരിയൂര്‍, കെ.ടി.ചന്ദ്രന്‍ എന്നിവരും ബിജെപി സന്ദര്‍ശക സംഘത്തോടൊപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/120629/a-huge-disaster-awaits-thangamala-the-district-authorities-must-intervene-urgently-adv-vk-sajeevan-at-meppayoor)