---
title: "സ്റ്റുഡന്റ്  പൊലീസ് കേഡറ്റ് പ്രൊജക്ട്; എംഎല്‍എ കെ.എം സച്ചിന്‍ ദേവ് തൈ നട്ട് ഉദ്ഘാടനം ചെയ്തു "
english_title: "Student Police Cadet Project; MLA KM Sachin Dev inaugurated the thai nut at paleri"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/120710/student-police-cadet-project-mla-km-sachin-dev-inaugurated-the-thai-nut-at-paleri"
published_at: "2023-06-08T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6481aa34e9f64_1_madhu.JPG"
keywords: []
---

# സ്റ്റുഡന്റ്  പൊലീസ് കേഡറ്റ് പ്രൊജക്ട്; എംഎല്‍എ കെ.എം സച്ചിന്‍ ദേവ് തൈ നട്ട് ഉദ്ഘാടനം ചെയ്തു 

> **Lead Summary:** ** പേരാമ്പ: **ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ സംസ്ഥാനത്തൊട്ടാകെ 998 സ്‌കൂളുകളിലായി ഫലവൃക്ഷത്തോട്ടങ്ങള്‍ നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കെ.എം സച്ചിന്‍ ദേവ് എംഎല്‍എ പദ്ധതി ഉദ്ഘാടനം ചെയ്തു.

## Article Content

** പേരാമ്പ: **ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ സംസ്ഥാനത്തൊട്ടാകെ 998 സ്‌കൂളുകളിലായി ഫലവൃക്ഷത്തോട്ടങ്ങള്‍ നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കെ.എം സച്ചിന്‍ ദേവ് എംഎല്‍എ പദ്ധതി ഉദ്ഘാടനം ചെയ്തു.

പിടിഎ പ്രസിഡന്റ്  വഹിദ പാറേമ്മല്‍, വാര്‍ഡ് അംഗങ്ങളായ കെ.വി അശോകന്‍, എന്‍.പി സത്യവതി, മാനേജര്‍ കെ.വി കുഞ്ഞിക്കണ്ണന്‍, പ്രധാനാധ്യാപകന്‍ വി അനില്‍, ഉണ്ണികൃഷ്ണന്‍, കെ ദാമോദരന്‍, കെ.പി. മുരളികൃഷ്ണദാസ്, പി.കെ രവിത, ഷിജി ബാബു, വി.ടി രതി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

രക്ഷിതാക്കള്‍, അധ്യാപകര്‍, കേഡറ്റുകള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ പങ്കാളിത്തം കൊണ്ട് ചടങ്ങ് ശ്രദ്ധേയമായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/120710/student-police-cadet-project-mla-km-sachin-dev-inaugurated-the-thai-nut-at-paleri)