---
title: "നൊച്ചാട് ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി ഉന്നത വിജയികള്‍ക്ക് ആദരം നല്‍കി "
english_title: "Nochad Branch Muslim League Committee felicitated the top winners"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/120713/nochad-branch-muslim-league-committee-felicitated-the-top-winners"
published_at: "2023-06-08T15:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6481acfd28ef4_1u_nnam.JPG"
keywords: []
---

# നൊച്ചാട് ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി ഉന്നത വിജയികള്‍ക്ക് ആദരം നല്‍കി 

> **Lead Summary:** **പേരാമ്പ്ര :**എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ മുസ്ലിം ലീഗ് നൊച്ചാട് ശാഖ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു.

## Article Content

**പേരാമ്പ്ര :**എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ മുസ്ലിം ലീഗ് നൊച്ചാട് ശാഖ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു.

ഡോ: സി.എച്ച് ഇബ്രാഹിം കുട്ടി വിജയികള്‍ക്ക് ഉപഹാരം നല്‍കി. ചടങ്ങില്‍ ശാഖാ മുസ്ലിം ലീഗ് പ്രസിഡന്റ്  ടി. കുഞ്ഞമ്മത് അധ്യക്ഷത വഹിച്ചു.

നൊച്ചാട് മുസ്ലിം ലീഗ് ഓഫീസില്‍ ആരംഭിച്ച എ.കെ ബീരാന്‍ ഹാജി മെമ്മോറിയല്‍ ലൈബ്രറിയിലെ മെമ്പര്‍ഷിപ്പ് വിതരണ ഉദ്ഘാടനം കേരള യൂണിവേഴ്‌സിറ്റി സംസ്‌കൃത വിഭാഗം അസിസ്റ്റന്റ്  പ്രൊഫസര്‍ ഡോ: പി.എം ഷംസീറിന് നല്‍കി നിര്‍വ്വഹിച്ചു.

പ്രദേശത്ത് നിന്ന് ഹജ്ജിന് പോകുന്നവര്‍ക്ക് യാത്രയയപ്പ് നല്‍കി. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്  പി.കെ ഇബ്രാഹിം മുഖ്യ പ്രഭാഷണം നടത്തി.

അന്‍വര്‍ഷാ നൊച്ചാട് ഹജ്ജ് സന്ദേശം കൈമാറി. നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് പി.സി മുഹമ്മദ് സിറാജ്, ഹംസ മാവിലാട്ട്, വിപികെ റഷീദ്, മുജീബ് കിഴക്കയില്‍, വി.കെ ബഷീര്‍, എം.പി സജ്ജാദ്, കണ്ടോത്ത് കുഞ്ഞിമൊയ്തീ, യു.വി മജീദ്, ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/120713/nochad-branch-muslim-league-committee-felicitated-the-top-winners)