---
title: "എന്‍.കെ കുഞ്ഞമ്മദിനു സ്വീകരണവും, സി.എം സുനില്‍കുമാറിന് ആദരവും നല്‍കി "
english_title: "NK Kunjhammed was welcomed and CM Sunilkumar was felicitated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/120798/nk-kunjhammed-was-welcomed-and-cm-sunilkumar-was-felicitated"
published_at: "2023-06-08T21:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6481fe45d5935_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# എന്‍.കെ കുഞ്ഞമ്മദിനു സ്വീകരണവും, സി.എം സുനില്‍കുമാറിന് ആദരവും നല്‍കി 

> **Lead Summary:** **പേരാമ്പ്ര: **കേരള പ്രവാസി പേരാമ്പ്ര ഏരിയാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കേരള സംസ്ഥാന പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടറായി തെരഞ്ഞെടുക്കപ്പെട്ട എന്‍.കെ കുഞ്ഞമ്മദിന് സ്വീകരണവും, വലിയ ഒരു ദുരന്തത്തില്‍ നിന്നും സ്വജീവന്‍ തൃണവത്കരിച്ചു കൊണ്ട് ധീരോചിതമായി ഇടപെടലിലൂടെ വിലപ്പെട്ട മനുഷ്യ ജീവന്‍ രക്ഷപ്പെടുത്തിയ പേരാമ്പ്ര പോലീസ് സ്റ്റേഷനിലെ സി.എം സുനില്‍ കുമാറിനെ ആദരിക്കുകയും ചെയ്തു.

## Article Content

**പേരാമ്പ്ര: **കേരള പ്രവാസി പേരാമ്പ്ര ഏരിയാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കേരള സംസ്ഥാന പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടറായി തെരഞ്ഞെടുക്കപ്പെട്ട എന്‍.കെ കുഞ്ഞമ്മദിന് സ്വീകരണവും, വലിയ ഒരു ദുരന്തത്തില്‍ നിന്നും സ്വജീവന്‍ തൃണവത്കരിച്ചു കൊണ്ട് ധീരോചിതമായി ഇടപെടലിലൂടെ വിലപ്പെട്ട മനുഷ്യ ജീവന്‍ രക്ഷപ്പെടുത്തിയ പേരാമ്പ്ര പോലീസ് സ്റ്റേഷനിലെ സി.എം സുനില്‍ കുമാറിനെ ആദരിക്കുകയും ചെയ്തു.

ചടങ്ങില്‍ എസ് എസ് എല്‍ സി, പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. കാനത്തില്‍ ജമീല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ടി.പി.ഷിജിത്ത് അദ്ധ്യക്ഷത വഹിച്ചു.

വ്യാപാര വ്യവസായ സമിതി ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യന്‍, മഞ്ഞക്കുളം നാരായണന്‍ , സി.കെ.അശോകന്‍, റഷീദ് മുതുകാട്, വിനു ചെറുവോട്ട് തുടങ്ങിയവര്‍ സംസാരിച്ചു.

ഏരിയാ സെക്രട്ടറി എം.എം.ചന്ദ്രന്‍ സ്വാഗതവും പി.കെ.പ്രദീപന്‍ നന്ദിയും പറഞ്ഞു. കഴിഞ്ഞ മാസം പോലീസിന്റെ അതി സാഹസികവും ബുദ്ധിപരവുമായ ഇടപെടലിലൂടെ തലയിലൂടെ പെട്രോളൊഴിച്ച് പരാതിക്കാരനായ 26 വയസ്റ്റു മാത്രം പ്രായമുള്ള ഒരു യുവാവിന്റെ ജീവന്‍ സംരക്ഷിക്കാന്‍ പേരാമ്പ്ര പോലീസ് സ്റ്റേഷനിലേ പോലീസുകാരന്‍ സി.എം സുനില്‍ കുമാര്‍ സ്വന്തം ജീവന്‍ പോലും നോക്കാതെ അതി സാഹസികമായി കാണിച്ച ധീരതയാണ് സുനില്‍ കുമാറിനെ ആദരിച്ചത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/120798/nk-kunjhammed-was-welcomed-and-cm-sunilkumar-was-felicitated)