---
title: "ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ ആദ്യ ശുചിത്വ ഗ്രാമപഞ്ചായത്ത് കായണ്ണ "
english_title: "Kayanna is the first Sanitation Gram Panchayat in Balussery Constituency"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/120808/kayanna-is-the-first-sanitation-gram-panchayat-in-balussery-constituency"
published_at: "2023-06-08T22:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648204d5a9d1d_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ ആദ്യ ശുചിത്വ ഗ്രാമപഞ്ചായത്ത് കായണ്ണ 

> **Lead Summary:** **കായണ്ണ: **ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ ആദ്യ ശുചിത്വ ഗ്രാമപഞ്ചായത്തായി കായണ്ണ ഗ്രാമ പഞ്ചായത്തിനെ .എം.എല്‍.എ. അഡ്വ.കെ.എം. സച്ചിന്‍ ദേവ് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന ഹരിത സഭയില്‍ വെച്ച് പ്രഖ്യാപിച്ചു.

## Article Content

**കായണ്ണ: **ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ ആദ്യ ശുചിത്വ ഗ്രാമപഞ്ചായത്തായി കായണ്ണ ഗ്രാമ പഞ്ചായത്തിനെ .എം.എല്‍.എ. അഡ്വ.കെ.എം. സച്ചിന്‍ ദേവ് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന ഹരിത സഭയില്‍ വെച്ച് പ്രഖ്യാപിച്ചു.

കായണ്ണ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കുടുംബശ്രീ അംഗങ്ങളുടെ വീടുകളിലും സ്ഥാപനങ്ങളിലുമായി 5000 ഫലവൃക്ഷതൈകള്‍ നടുന്നതിന്റെ ഉല്‍ഘാടനം സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പ്രജിന കാക്കിരാന്തിക്ക് മാവിന്‍തൈ നല്‍കി എംഎല്‍എ ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ.ശശി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് പി.ടി. ഷീബ പ്രതിജ്ജ ചൊല്ലി കൊടുത്തു.

ആരോഗ്യ വിദ്യാഭ്യസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശുചിത്വ സന്ദേശം നല്‍കി. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ബിന്‍ഷ കെ.വി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.സി. ബഷീര്‍, ജയപ്രകാശ്, ബിജി സുനില്‍കുമാര്‍, വിനയ, ഗാന, ഷിജു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.ടി.മനോജ് കുമാര്‍ സ്വാഗതവും വി.ഇ.ഒ. നീതു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/120808/kayanna-is-the-first-sanitation-gram-panchayat-in-balussery-constituency)