---
title: "പേരാമ്പ്ര വര്‍ണ്ണമുദ്ര ആര്‍ട്‌സ് സ്‌കൂളില്‍ അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു"
english_title: "Perambra Varnamudra Arts School Admission has started"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/120997/perambra-varnamudra-arts-school-admission-has-started"
published_at: "2023-06-09T15:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64880cac28bc4_1_varnam.jpg"
keywords: []
---

# പേരാമ്പ്ര വര്‍ണ്ണമുദ്ര ആര്‍ട്‌സ് സ്‌കൂളില്‍ അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു

> **Lead Summary:** **പേരാമ്പ്ര **: പേരാമ്പ്ര വര്‍ണ്ണമുദ്ര ആര്‍ട്‌സ് സ്‌കൂളില്‍ അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു. കെജിസിഇ ഫൈന്‍ ആര്‍ട്‌സ് കേരള ഗവണ്‍മെന്റ് അംഗീകൃതമായ രണ്ടു വര്‍ഷത്തെ ഡ്രോയിംഗ് ടീച്ചേര്‍സ് കോഴ്‌സ് ആരംഭിച്ചിരിക്കുകയാണ്.

## Article Content

**പേരാമ്പ്ര **: പേരാമ്പ്ര വര്‍ണ്ണമുദ്ര ആര്‍ട്‌സ് സ്‌കൂളില്‍ അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു. കെജിസിഇ ഫൈന്‍ ആര്‍ട്‌സ് കേരള ഗവണ്‍മെന്റ് അംഗീകൃതമായ രണ്ടു വര്‍ഷത്തെ ഡ്രോയിംഗ് ടീച്ചേര്‍സ് കോഴ്‌സ് ആരംഭിച്ചിരിക്കുകയാണ്.

ചിത്രകലയില്‍ കേരള ഗവണ്‍മെന്റ്  നേരിട്ട് പരീക്ഷ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ആണ് കെജിഡിഇ ഇന്‍ ഫൈന്‍ ആര്‍ട്‌സ്. ചിത്രകലയില്‍ പ്രത്യേക താല്പര്യവും രചനാ ശേഷിയുമുള്ള എസ്എസ്എല്‍സി പാസായ ഏതൊരാള്‍ക്കും കോഴ്‌സില്‍ ചേരാവുന്നതാണ്. പ്രായപരിധി ഇല്ല.

എല്ലാ വര്‍ഷവും ജൂണ്‍ മാസത്തില്‍ പ്രവേശനം ആരംഭിക്കും. വിവിധ വിഷയങ്ങള്‍ പഠനവിധേയമാക്കുന്നതോടെ വിദേശത്തും സ്വദേശത്തും നിരവധി തൊഴില്‍ സാധ്യത ഉള്ളതിനു പുറമെ സ്‌കൂള്‍ തലങ്ങളില്‍ ചിത്രകല അധ്യാപകനാകാന്‍ ആവശ്യമായ യോഗ്യത ഈ കോഴ്‌സിലൂടെ നേടാന്‍ സാധിക്കുന്നു.

വിനോദ് പന്തിരിക്കര നടത്തുന്ന വര്‍ണ്ണമുദ്ര എന്ന ചിത്രകലാ വിദ്യാലയം പേരാമ്പ്ര ചെമ്പ്ര റോഡില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ട് 14 വര്‍ഷങ്ങള്‍ പിന്നിടുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/120997/perambra-varnamudra-arts-school-admission-has-started)