---
title: "പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കെട്ടിട ഉദ്ഘാടനം ജൂണ്‍ 12 ന്  നിര്‍വ്വഹിക്കും"
english_title: "Perampra Higher Secondary School building inauguration on 12th June"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/121017/perampra-higher-secondary-school-building-inauguration-on-12th-june"
published_at: "2023-06-09T16:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64830b81e0823_00press_meet.jpg"
keywords: []
---

# പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കെട്ടിട ഉദ്ഘാടനം ജൂണ്‍ 12 ന്  നിര്‍വ്വഹിക്കും

> **Lead Summary:** **പേരാമ്പ്ര**: പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കെട്ടിട ഉദ്ഘാടനം ജൂണ്‍ 12 തിങ്കളാഴ്ച നടക്കുമെന്ന് സ്‌ക്കൂള്‍ അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര**: പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കെട്ടിട ഉദ്ഘാടനം ജൂണ്‍ 12 തിങ്കളാഴ്ച നടക്കുമെന്ന് സ്‌ക്കൂള്‍ അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

എഴുപത്തഞ്ച് വര്‍ഷത്തെ ചരിത്രങ്ങള്‍ ഉറങ്ങുന്ന പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ വാര്‍ഷികാഘോഷ വേളകൂടിയാണ് ഇത്. കെട്ടിട ഉദ്ഘാടനം കേരള വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി നിര്‍വ്വഹിക്കും.

75ാം വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനം വടകര എംപി  കെ. മുരളീധരനും സ്‌കൂള്‍ ഗ്രൗണ്ടിന്റെ നവീകരണ പ്രവര്‍ത്തി ഉദ്ഘാടനം പേരാമ്പ്ര എംഎൽഎ ടി.പി.രാമകൃഷ്ണനും നിര്‍വ്വഹിക്കും.

തുടര്‍ന്ന് നടക്കുന്ന സാംസ്‌കാരിക സദസ്സ് സ്‌ക്കൂള്‍ പൂര്‍വ്വ വിദ്യാര്‍ഥികൂടിയായ ബിജിന്‍കൃഷ്ണ ഐഎഎസ് ഉദ്ഘാടനം ചെയ്യും. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് ചടങ്ങിന് അധ്യക്ഷത വഹിക്കും.

പിടിഎ പ്രസിഡന്റ് ആര്‍.കെ. രജീഷ്‌കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു, ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി. ഷിജിത്ത്, കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിന്ദു, നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരി കണ്ടി, ജില്ലാ പഞ്ചായത്ത് അംഗം സി.എം. ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ. ലിസി, ഗ്രാമ പഞ്ചായത്ത് അംഗം സി.യം.സജു തൂടങ്ങി നിരവധിപേര്‍ ചടങ്ങില്‍ പങ്കാളികളാകും.

തുടര്‍ന്ന് സാംസ്‌കാരിക സദസ്സ്, ഗാനമേള, കലാസായഹ്നം, സംസ്ഥാന കലോത്സവത്തില്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍, സമീപവാസികള്‍ അവതരിപ്പിക്കുന്ന കലാവിരുന്നും അരങ്ങേറുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വാര്‍ത്ത സമ്മേളനത്തില്‍ പ്രിന്‍സിപ്പാള്‍ കെ. നിഷിത, പ്രധാനാധ്യാപകന്‍ പി. സുനില്‍കുമാര്‍, പിടിഎ പ്രസിഡന്റ് ആര്‍.കെ. രജീഷ് കുമാര്‍, സ്‌ക്കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി ഭാരവാഹികളായ എം. അജയ് കുമാര്‍, സുധാകരന്‍ വരദ, പൂക്കോട്ട് ബാബുരാജ്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ വി.ബി. രാജേഷ്, പബ്ലിസിറ്റി കണ്‍വീനര്‍ എ.കെ രജീഷ് കുമാര്‍, സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ കെ. ചന്ദ്രിക, സി.എം സജു, പി.കെ. നാസര്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/121017/perampra-higher-secondary-school-building-inauguration-on-12th-june)