---
title: "പുളിയോട്ട് മുക്കില്‍ വയോധികനെ മര്‍ദ്ദിച്ചതായി പരാതി "
english_title: "Complaint that an elderly man was beaten up in Puliot corner"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/121056/complaint-that-an-elderly-man-was-beaten-up-in-puliot-corner"
published_at: "2023-06-09T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648335e85624e_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# പുളിയോട്ട് മുക്കില്‍ വയോധികനെ മര്‍ദ്ദിച്ചതായി പരാതി 

> **Lead Summary:** ** പേരാമ്പ്ര : **നൊച്ചാട് പുളിയോട്ട് മുക്ക് വയലില്‍ 75 കാരനായ വയോധികനെ യുവാവ് മര്‍ദ്ദിച്ചതായി പരാതി. പുളിയോട്ട് മുക്ക് എടക്കണ്ടി മീത്തല്‍ കുഞ്ഞി മൊയ്തിക്കാണ് മര്‍ദ്ദനമേറ്റത്.

## Article Content

** പേരാമ്പ്ര : **നൊച്ചാട് പുളിയോട്ട് മുക്ക് വയലില്‍ 75 കാരനായ വയോധികനെ യുവാവ് മര്‍ദ്ദിച്ചതായി പരാതി. പുളിയോട്ട് മുക്ക് എടക്കണ്ടി മീത്തല്‍ കുഞ്ഞി മൊയ്തിക്കാണ് മര്‍ദ്ദനമേറ്റത്.

തന്റെ പറമ്പില്‍ പശുവിനെ തീറ്റിച്ചു എന്ന് പറഞ്ഞാണ് യുവാവ് മര്‍ദ്ദിച്ചതെന്ന് കുഞ്ഞിമൊയ്തിന്റെ ബന്ധുക്കള്‍ പറഞ്ഞു. ബുധാനാഴ്ചയാണ് സംഭവം. കൈയുടെ ഷോള്‍ഡര്‍ എല്ലിന് ചതവും, കഴുത്തിനും, തലയ്ക്കും പരിക്കും ഉണ്ടായിരുന്നു.

സമീപത്തെ പറമ്പില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ കരച്ചില്‍ കേട്ട് എത്തിയാണ് ഇയാളെ രക്ഷിച്ചതെന്ന് പറയുന്നു. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സ തേടി.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കുഞ്ഞിമൊയ്തീന്‍ ഇപ്പോള്‍ മലബാര്‍ മെഡിക്കല്‍ കോളെഡ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ അയല്‍വാസിയായ ബബീഷിന്റെ പേരില്‍ പേരാ്രമ്പ പൊലീസില്‍ പരാതി നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/121056/complaint-that-an-elderly-man-was-beaten-up-in-puliot-corner)