---
title: "എം.എഫ് ഹുസൈന്‍ അനുസ്മരണം സംഘടിപ്പിച്ച് മഴവില്‍ കലാകൂട്ടായ്മ "
english_title: "MF Hussain commemoration organized by Mazhavil Art Association"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/121065/mf-hussain-commemoration-organized-by-mazhavil-art-association"
published_at: "2023-06-09T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64833d73ae998_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# എം.എഫ് ഹുസൈന്‍ അനുസ്മരണം സംഘടിപ്പിച്ച് മഴവില്‍ കലാകൂട്ടായ്മ 

> **Lead Summary:** **നടുവണ്ണൂര്‍: **നടുവണ്ണൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മഴവില്‍ കലാകൂട്ടായ്മയുടെ ദൃശ്യകലാ വിഭാഗമായ മഴവില്‍ ചന്തത്തിന്റെ ഉദ്ഘാടനവും വിഖ്യാത ഇന്ത്യന്‍ ചിത്രകാരന്‍ എം.എഫ് ഹുസൈന്‍ അനുസ്മരണവും സംഘടിപ്പിച്ചു.

## Article Content

**നടുവണ്ണൂര്‍: **നടുവണ്ണൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മഴവില്‍ കലാകൂട്ടായ്മയുടെ ദൃശ്യകലാ വിഭാഗമായ മഴവില്‍ ചന്തത്തിന്റെ ഉദ്ഘാടനവും വിഖ്യാത ഇന്ത്യന്‍ ചിത്രകാരന്‍ എം.എഫ് ഹുസൈന്‍ അനുസ്മരണവും സംഘടിപ്പിച്ചു.

പ്രശസ്ത ചിത്രകാരന്‍ അഭിലാഷ് തിരുവോത്ത് പരിപാടികള്‍ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു.

പിടിഎ പ്രസിഡണ്ട് സത്യന്‍ കുളിയാപ്പൊയിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ ഹെഡ് മാസ്റ്റര്‍ മുന്നാസ് ടി, ഷീജ, ദിലീപ് കീഴൂര്‍, സ്റ്റാഫ് സെക്രട്ടറി സുരേഷ് ബാബു ടി.എം, യു പി വിഭാഗം മഴവില്‍ ടീച്ചര്‍ കോഡിനേറ്റര്‍ സുരേഷ് ബാബു എ.കെ, മുസ്താഫ് അമീന്‍, ആരാധ്യ എന്നിവര്‍ സംസാരിച്ചു.

പരിപാടിയുടെ ഭാഗമായി മഴവില്‍ ചന്തം കൂട്ടായ്മയിലെ നൂറ്റമ്പതോളം കൂട്ടുകാര്‍ ഒരുക്കിയ ചിത്ര പ്രദര്‍ശനവും നടന്നു. ചടങ്ങിന് മഴവില്‍ കലാ കൂട്ടായ്മ ജനറല്‍ കോഡിനേറ്റര്‍ കെ.സി രാജീവന്‍ സ്വാഗതവും മഴവില്‍ ചന്തം ടീച്ചര്‍ കോഡിനേറ്റര്‍ ശ്രീജേഷ് ശ്രീതിലകം നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/121065/mf-hussain-commemoration-organized-by-mazhavil-art-association)