---
title: "ചെറുവണ്ണൂര്‍ പഞ്ചായത്തിലെ പട്ടികജാതി ഗുണഭോക്താക്കള്‍ക്ക് ഫല ചെടികള്‍ വിതരണം ചെയ്ത് കെ.വി.കെ."
english_title: "KVK distributed fruit plants to scheduled caste beneficiaries in Cheruvannur panchayat."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/121077/kvk-distributed-fruit-plants-to-scheduled-caste-beneficiaries-in-cheruvannur-panchayat"
published_at: "2023-06-09T20:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648346cab794e_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# ചെറുവണ്ണൂര്‍ പഞ്ചായത്തിലെ പട്ടികജാതി ഗുണഭോക്താക്കള്‍ക്ക് ഫല ചെടികള്‍ വിതരണം ചെയ്ത് കെ.വി.കെ.

> **Lead Summary:** ** പേരാമ്പ്ര:** പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഷെഡ്യൂള്‍ കോസ്റ്റ് കമ്മ്യൂണിറ്റി ഗുണഭോക്താക്കള്‍ക്ക് പെരുവണ്ണാമൂഴിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസര്‍ച്ച് കൃഷി വിജ്ഞാന കേന്ദ്രം ഫല ചെടികള്‍, പച്ചക്കറി വിത്ത് കിറ്റുകള്‍, കോഴിക്കൂട്, കോഴിക്കുഞ്ഞുങ്ങള്‍ എന്നിവ വിതരണം ചെയ്യുന്നു.

## Article Content

** പേരാമ്പ്ര:** പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഷെഡ്യൂള്‍ കോസ്റ്റ് കമ്മ്യൂണിറ്റി ഗുണഭോക്താക്കള്‍ക്ക് പെരുവണ്ണാമൂഴിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസര്‍ച്ച് കൃഷി വിജ്ഞാന കേന്ദ്രം ഫല ചെടികള്‍, പച്ചക്കറി വിത്ത് കിറ്റുകള്‍, കോഴിക്കൂട്, കോഴിക്കുഞ്ഞുങ്ങള്‍ എന്നിവ വിതരണം ചെയ്യുന്നു.

പേരാമ്പ്രയിലെ ഷെഡ്യൂള്‍ കോസ്റ്റ് ഡെവലപ്മെന്റ് ഓഫീസ് മുഖേന കണ്ടെത്തിയ ഗുണഭോക്താക്കള്‍ക്കാണിത്. ഇതിന്റെ ഭാഗമായി ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ആറ് ഗുണഭോക്താക്കള്‍ക്ക് കോഴിക്കൂടും ഏകദേശം 3500 രൂപ വിലയുള്ള കോഴിക്കുഞ്ഞുങ്ങളും വിതരണം ചെയ്തു.

ഏഴാം വാര്‍ഡ് മെംബര്‍ എ ബാലകൃഷ്ണന്‍ അധ്യക്ഷനായി. ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആദില നിബ്രാസ് പരിപാടി ഉദ്ഘാടനം ചെയ്തു.

കെവികെ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ.പി.രാതാകൃഷ്ണന്‍ പരിപാടിയെക്കുറിച്ച് വിശദീകരിച്ചു. പരിപാടിയില്‍ പട്ടികജാതി ഗുണഭോക്താക്കളും പൊതുജനങ്ങളും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/121077/kvk-distributed-fruit-plants-to-scheduled-caste-beneficiaries-in-cheruvannur-panchayat)