---
title: "കുറ്റിക്കണ്ടി മുക്ക് - മക്കാട്ട് താഴെ റോഡ് കാല്‍നട യാത്ര പോലും ദുസ്സഹമായി "
english_title: "Even walking on the road below Kuttikandi Muk - Makat became difficult"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/121261/even-walking-on-the-road-below-kuttikandi-muk-makat-became-difficult"
published_at: "2023-06-10T14:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64843a41e36b2_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# കുറ്റിക്കണ്ടി മുക്ക് - മക്കാട്ട് താഴെ റോഡ് കാല്‍നട യാത്ര പോലും ദുസ്സഹമായി 

> **Lead Summary:** **അരിക്കുളം: **അരിക്കുളം ഗ്രാമ പഞ്ചായത്ത് 4ാം വാര്‍ഡ് ഏക്കാട്ടൂരിലെ കുറ്റിക്കണ്ടി മുക്ക് - മക്കാട്ട് താഴെ റോഡില്‍ കാല്‍ നടയാത്ര പോലും ദുസ്സഹമായി. ഇരുപതോളം കുടുംബങ്ങള്‍ ആണ് ഇത് കൊണ്ട് ദുരിതത്തില്‍ ആയിട്ടുള്ളത്.

## Article Content

**അരിക്കുളം: **അരിക്കുളം ഗ്രാമ പഞ്ചായത്ത് 4ാം വാര്‍ഡ് ഏക്കാട്ടൂരിലെ കുറ്റിക്കണ്ടി മുക്ക് - മക്കാട്ട് താഴെ റോഡില്‍ കാല്‍ നടയാത്ര പോലും ദുസ്സഹമായി. ഇരുപതോളം കുടുംബങ്ങള്‍ ആണ് ഇത് കൊണ്ട് ദുരിതത്തില്‍ ആയിട്ടുള്ളത്.

ഇതില്‍ 4 വീടുകളില്‍ കിടപ്പ് രോഗികളും ഉണ്ട്. പൊതുവെ മഴക്കാലത്ത് വാഹനങ്ങള്‍ കടന്ന് പോകാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന റോഡില്‍ കുനിന്‍മേല്‍ കുരു പോലെ കഴിഞ്ഞ ദിവസം നടന്ന ജല ജീവന്‍ പദ്ധതിയുടെ പൈപ്പിടല്‍ പ്രവര്‍ത്തിയാണ് കാല്‍നടയാത്ര പോലും. ദു: സ്സഹമാക്കിയിരിക്കുന്നത്.

മഴ കനക്കുന്നതോടെ ഈ കുടുംബങ്ങള്‍ വഴി നടക്കാന്‍ പോലും പ്രയാസപ്പെടും. കിടപ്പ് രോഗികളെ പരിചരിക്കുന്ന പാലിയേറ്റിവ് പ്രവര്‍ത്തകര്‍ക്ക് പോലും വീടുകളില്‍ എത്താനോ അവരെ ആശുപത്രിയിലേക്ക് മാറ്റനോ സാധിക്കാത്ത അവസ്ഥയാണ്.

ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് അടിയന്തിര ഇടപെടല്‍ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം .

റോഡിന് ഫണ്ട് വകയിരുത്തി കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പല തവണ ഗ്രാമ പഞ്ചായത്തില്‍ പരാതി നല്‍കിയിരുന്നു് എന്നാല്‍ യാതൊരു നടപടിയും ഉണ്ടായിട്ടില്ല് -

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/121261/even-walking-on-the-road-below-kuttikandi-muk-makat-became-difficult)