---
title: "ആവള ക്ഷീരോല്‍പ്പാദക സഹകരണ സംഘത്തില്‍ ബള്‍ക്ക് മില്‍ക്ക് കൂളറിന് തുടക്കമായി "
english_title: "Bulk milk cooler started in Avala Dairy Cooperative"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/121342/bulk-milk-cooler-started-in-avala-dairy-cooperative"
published_at: "2023-06-10T19:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648484c26708c_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# ആവള ക്ഷീരോല്‍പ്പാദക സഹകരണ സംഘത്തില്‍ ബള്‍ക്ക് മില്‍ക്ക് കൂളറിന് തുടക്കമായി 

> **Lead Summary:** **ചെറുവണ്ണൂര്‍: **ആവള ക്ഷീരോല്‍പ്പാദക സഹകരണസംഘത്തില്‍ 3000 ലിറ്റര്‍ പ്രതിദിന ശേഷിയുള്ള ബള്‍ക്ക് മില്‍ക്ക് കൂളര്‍ മില്‍മ ചെയര്‍മാന്‍ കെ.എസ് മണി ഉദ്ഘാടനം ചെയ്തു.

## Article Content

**ചെറുവണ്ണൂര്‍: **ആവള ക്ഷീരോല്‍പ്പാദക സഹകരണസംഘത്തില്‍ 3000 ലിറ്റര്‍ പ്രതിദിന ശേഷിയുള്ള ബള്‍ക്ക് മില്‍ക്ക് കൂളര്‍ മില്‍മ ചെയര്‍മാന്‍ കെ.എസ് മണി ഉദ്ഘാടനം ചെയ്തു.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി.ബാബു അധ്യക്ഷനായി. ലബോറട്ടറി കോഴിക്കോട് ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍.രശ്മിയും ഉദ്ഘാടനം ചെയ്തു.

ഏറ്റവും കൂടുതല്‍ പാല്‍ അളന്ന കര്‍ഷകയെ കോഴിക്കോട് ജില്ല പഞ്ചായത്ത് മെമ്പര്‍ സി.എം.ബാബു, ഏറ്റവും കൂടുതല്‍ പാല്‍ അളന്ന കര്‍ഷകയെ ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡണ്ട് ആദില നിബ്രാസ്, ഏറ്റവും കൂടുതല്‍ കാലിത്തീറ്റ സംഘംത്തില്‍ നിന്ന് എടുത്ത കര്‍ഷകയെ മില്‍മ ഡയറക്ടര്‍ ശ്രീനിവാസന്‍ എന്നിവര്‍ ആദരിച്ചു.

കര്‍ഷകര്‍ക്ക് ഉള്ള കിസാന്‍ കാര്‍ഡ് വിതരണം എസ്ബിഐ റീജ്യണല്‍ മാനേജര്‍ ധന്യസദാനന്ദന്‍ വിതരണം ചെയ്യ്തു. മില്‍മ എം.ഡി ഡോ. പി. മുരളി പദ്ധതി വിശദ്ധീകരണം നടത്തി.

മില്‍മ ഡയറക്ടര്‍ അനിത.കെ.കെ, മില്‍മ വടകര യൂണിറ്റ് ഹെഡ് സത്യന്‍ എ.ആര്‍, പേരാമ്പ്ര ക്ഷീരവികസന ഓഫീസര്‍ റിജുല, വാര്‍ഡ് മെമ്പര്‍ കെ.എം ബിജിഷ, മില്‍മ സീനിയര്‍ സൂപ്പര്‍ വെസര്‍ ഷിബിത, ചെറുവണ്ണൂര്‍ ക്ഷീര സംഘം പ്രസിഡണ്ട് കുഞമ്മദ് സി, മുയിപ്പോത്ത് ക്ഷീര സംഘം പ്രസിഡണ്ട് എന്‍.ദിനേശന്‍, വിവിധ രാഷട്രീയ പാര്‍ട്ടി പ്രതിധികള്‍ളായ എം.കുഞ്ഞമ്മദ്, വി.കെ.നാരായണന്‍, കൊയിലോത്ത് ഗംഗാധരന്‍, വി.കെ.വിനോദ്, കെ.അപ്പുക്കുട്ടി, ഒ.മമ്മു, കെ.മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സംഘം പ്രസിഡണ്ട് കെ.നാരായണകുറുപ്പ് സ്വാഗതവും സംഘം സെക്രട്ടറി അഖില്‍ കേളോത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/121342/bulk-milk-cooler-started-in-avala-dairy-cooperative)