---
title: "പേരാമ്പ്ര കോര്‍ട്ട് റോഡില്‍ ജല്‍ജീവനായി എടുത്തകുഴി വന്‍ഗര്‍ത്തമായി; ദുരിതത്തിലായി യാത്രക്കാര്‍"
english_title: "On Perampra Court Road, the pothole became a big hole -r jalajeevan priject; Passengers in distress"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/121375/on-perampra-court-road-the-pothole-became-a-big-hole-r-jalajeevan-priject-passengers-in-distress"
published_at: "2023-06-10T21:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64849a172869d_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# പേരാമ്പ്ര കോര്‍ട്ട് റോഡില്‍ ജല്‍ജീവനായി എടുത്തകുഴി വന്‍ഗര്‍ത്തമായി; ദുരിതത്തിലായി യാത്രക്കാര്‍

> **Lead Summary:** ** പേരാമ്പ്ര:** കോര്‍ട്ട് റോഡില്‍ നിന്നും ഉള്ള്യേരി-കുറ്റ്യാടി സംസ്ഥാന പാതയിലേക്ക് പ്രവേശിക്കുന്ന സ്ഥലത്ത് ജല്‍ജീവന്‍ പദ്ധതിക്കായി റോഡ് കീറിയതു മൂലം ദുരിതത്തിലായ് വാഹനങ്ങളും കാല്‍നട യാത്രക്കാരും. മഴ പെയ്തതോടു കൂടി വലിയ ഗര്‍ത്തമായതോടെയാണ് ദുരിതമായത്.

## Article Content

** പേരാമ്പ്ര:** കോര്‍ട്ട് റോഡില്‍ നിന്നും ഉള്ള്യേരി-കുറ്റ്യാടി സംസ്ഥാന പാതയിലേക്ക് പ്രവേശിക്കുന്ന സ്ഥലത്ത് ജല്‍ജീവന്‍ പദ്ധതിക്കായി റോഡ് കീറിയതു മൂലം ദുരിതത്തിലായ് വാഹനങ്ങളും കാല്‍നട യാത്രക്കാരും. മഴ പെയ്തതോടു കൂടി വലിയ ഗര്‍ത്തമായതോടെയാണ് ദുരിതമായത്.

റോഡിനു നടുവിലൂടെയാണ് പദ്ധതിക്കായ് കുഴിയെടുത്തത്. ഇതുമൂലം വാഹനങ്ങള്‍ സംസ്ഥാന പാതയിലേക്കും തിരിച്ചും പ്രവേശിക്കാന്‍ ബുദ്ധിമുട്ടുകയാണ്. പേരാമ്പ്ര പട്ടണത്തിലെ പ്രധാനപ്പെട്ട പോക്കറ്റ് റോഡാണിത്.

പഞ്ചായത്ത്, സ്‌കൂള്‍, ഡിവൈഎസ്പി ഓഫീസ്, പോലീസ് സേറ്റഷന്‍, കോടതി, കെഎസ്എഫി, സ്വകാര്യ ആശുപത്രകള്‍, മറ്റ് നിരവധി സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള പ്രധാന റോഡാണിത്.

കൂനേരിക്കുന്നിലെ വെള്ളം മുഴുവന്‍ ഒഴുകി വരുന്നത് ഇതിലൂടെയാണ്. അങ്ങനെയാണ് പെപ്പിട്ട സഥലം ഗര്‍ത്തമായത്.

അടിയന്തിരമായി നടപടി എടുക്കണമെന്നാണ് എല്ലാവരും ഒന്നടങ്കം ആവശ്യപ്പെടുന്നത്. കോറിവേസ്റ്റ് എങ്കിലും നിരത്തി യാത്ര സുഗമമാക്കണം എന്ന ആവശ്യം ശക്തമാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/121375/on-perampra-court-road-the-pothole-became-a-big-hole-r-jalajeevan-priject-passengers-in-distress)