ആവള - പന്നി മുക്ക് റോഡ് ഗതാഗതയോഗ്യക്കമാണം; സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ച് മുസ്ലിം ലീഗ്

ആവള - പന്നി മുക്ക് റോഡ് ഗതാഗതയോഗ്യക്കമാണം; സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ച് മുസ്ലിം ലീഗ്
Nov 22, 2021 01:58 PM | By Perambra Editor

പേരാമ്പ്ര: ചെറുവണ്ണൂര്‍ പഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നായ ആവള - പന്നിമുക്ക് റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടോത്ത് ശാഖ മുസ്ലിം ലീഗ് പന്നി മുക്കില്‍ സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു.

ചെറുവണ്ണൂര്‍ പഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നാണ് ആവള - പന്നിമുക്ക് റോഡ്. ഈ റോഡിലൂടെയുള്ള യാത്ര മാസങ്ങളായി ദുര്‍ഘടകരമാണ്. വേളം പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന ഈ റോഡിലൂടെ ദിവസവും നൂറുക്കണക്കിന് വാഹനങ്ങളും ആവള ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കം ആയിരക്കണക്കിന് ആളുകളും ദിവസേന യാത്ര ചെയ്യുന്നുണ്ട്.

കുണ്ടും കഴിയും വെള്ളക്കെട്ടും കാരണം നിരവധി ഇരുചക്രവാഹനങ്ങളടക്കം അപകടത്തില്‍ പെടുന്നത് നിത്യസംഭവമാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലം മുതല്‍ റോഡ് പണി കരാര്‍ കൊടുത്തിരിക്കുന്നു എന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പികുയാണെന്നും കരാറുകാരുടെയും അധികാരികളുടെയും ഒത്തുകളി അവസാനിപ്പിച്ച് എത്രയും വേഗം റോഡിന്റെ പണി ആരംഭിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് മുസ്ലിം ലീഗ് സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചത്.

ചെറുവണ്ണൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം കോച്ചേരി ഉല്‍ഘാടനം ചെയ്തു. ശാഖാ പ്രസിഡണ്ട് ടി.ടി.അഷ്‌റഫ് അദ്ധ്യക്ഷനായി.

സെക്രട്ടരി മുഹമ്മദ് കളിയെടുത്ത് സ്വാഗതം പറഞ്ഞു.മുസ്ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍. അഹമദ് മൗലവി, പി.സി ഉബൈദ്, ഷമീം കക്കറമുക്ക്, ആലക്കാട്ട് മുഹമ്മദ്, എ.കെ.സി അഫ്‌സല്‍, പി.സി. മുനീര്‍ എന്നിവര്‍ ധര്‍ണ്ണയെ അഭിസംബോധന ചെയ്തു.

Avala - pannimukk road passable; Muslim League organizes evening dharna

Next TV

Related Stories
ഫുട്‌ബോള്‍ താരം ഗിരിവര്‍ധന് ആവേശോജ്ജ്വലമായ സ്വീകരണം

Apr 19, 2024 03:25 PM

ഫുട്‌ബോള്‍ താരം ഗിരിവര്‍ധന് ആവേശോജ്ജ്വലമായ സ്വീകരണം

ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ചെന്നൈയില്‍ വെച്ച് നടത്തിയ സബ് ജൂനിയര്‍ ലീഗ് ഫുട്‌ബോള്‍...

Read More >>
ദേശീയപതാകയും 100 രൂപയും; ദേവകിയമ്മയുടെ സമ്മാനം

Apr 19, 2024 10:33 AM

ദേശീയപതാകയും 100 രൂപയും; ദേവകിയമ്മയുടെ സമ്മാനം

പേരാമ്പ്ര മണ്ഡലം പര്യടനത്തിന്റെ ഭാഗമായി ഷാഫി പറമ്പില്‍ പന്നിക്കോട്ടൂര്‍ കോളനിയില്‍ എത്തിയപ്പോഴാണ്...

Read More >>
കെ.കെ ശൈലജക്ക് പേരാമ്പ്രയുടെ മണ്ണില്‍ വീണ്ടും ആവേശോജ്ജ്വല സ്വീകരണങ്ങള്‍

Apr 18, 2024 04:54 PM

കെ.കെ ശൈലജക്ക് പേരാമ്പ്രയുടെ മണ്ണില്‍ വീണ്ടും ആവേശോജ്ജ്വല സ്വീകരണങ്ങള്‍

വടകരയുടെ ചുവന്ന മണ്ണ് തിരിച്ചു പിടിക്കാനുള്ള ദൗത്യവുമായി കടത്താടിന്റെ മണ്ണില്‍ അങ്കത്തിനിറങ്ങിയ കേരളത്തിന്റെ പഴയ ആരോഗ്യ മന്ത്രി...

Read More >>
യുവാക്കളെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ 2 പേര്‍ കൂടി പൊലീസ് പിടിയില്‍

Apr 18, 2024 04:25 PM

യുവാക്കളെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ 2 പേര്‍ കൂടി പൊലീസ് പിടിയില്‍

യുവാക്കളെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ 2 പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കടിയങ്ങാട് സ്വദേശി...

Read More >>
വെസ്റ്റയുടെ പുതിയ വൈറ്റ് ചോക്ലറ്റ് ഐസ്‌ക്രീം കല്യാണി പ്രീയദര്‍ശന്‍ പുറത്തിറക്കി

Apr 18, 2024 04:14 PM

വെസ്റ്റയുടെ പുതിയ വൈറ്റ് ചോക്ലറ്റ് ഐസ്‌ക്രീം കല്യാണി പ്രീയദര്‍ശന്‍ പുറത്തിറക്കി

ഐസ്‌ക്രീം വിപണിയില്‍ വൈറ്റ് ചോക്ലേറ്റ് ഉത്പന്നങ്ങള്‍ അവതരിപ്പിച്ച് വെസ്റ്റ ഐസ്‌ക്രീം. സിനിമ താരവും വെസ്റ്റ ഐസ്‌ക്രീം ബ്രാന്‍ഡ്...

Read More >>
തലശ്ശേരിയില്‍ എന്‍ഡിഎ പൊതു സമ്മേളനം സംഘടിപ്പിച്ചു

Apr 18, 2024 02:59 PM

തലശ്ശേരിയില്‍ എന്‍ഡിഎ പൊതു സമ്മേളനം സംഘടിപ്പിച്ചു

തലശ്ശേരിയില്‍ എന്‍ഡിഎ പൊതു സമ്മേളനം സംഘടിപ്പിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രി രാജനാഥ് സിംഗ്...

Read More >>
Top Stories