---
title: "എസ്എസ്എല്‍സി, പ്ലസ് ടു വിജയികളെ അനുമോദിക്കലും ഫയര്‍ ആന്റ് റെസ്‌ക്യൂ പരിശീലന ക്ലാസ്സും ഇന്ന് നടക്കുന്നു"
english_title: "Congratulation of SSLC and Plus Two winners and Fire and Rescue training class will be held today"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/121516/congratulation-of-sslc-and-plus-two-winners-and-fire-and-rescue-training-class-will-be-held-today"
published_at: "2023-06-11T14:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648589725ee44_1_sc.jpg"
keywords: []
---

# എസ്എസ്എല്‍സി, പ്ലസ് ടു വിജയികളെ അനുമോദിക്കലും ഫയര്‍ ആന്റ് റെസ്‌ക്യൂ പരിശീലന ക്ലാസ്സും ഇന്ന് നടക്കുന്നു

> **Lead Summary:** ** പേരാമ്പ്ര:** കല്ലോട് ഭൂമിക റെസിഡന്റ്സ് അസ്സോസിയേഷന്‍ സംഘടിപ്പിക്കുന്ന എസ്എസ്എല്‍.സി, പ്ലസ് ടു വിജയികളെ അനുമോദിക്കലും വീട്ടമ്മമാര്‍ക്കുള്ള ഫയര്‍ & റെസ്‌ക്യൂ പരിശീലന ക്ലാസ്സും ഇന്ന് ചാമക്കുന്നുമ്മല്‍ താഴെ മസ്ജിദുന്നൂര്‍ അങ്കണത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

## Article Content

** പേരാമ്പ്ര:** കല്ലോട് ഭൂമിക റെസിഡന്റ്സ് അസ്സോസിയേഷന്‍ സംഘടിപ്പിക്കുന്ന എസ്എസ്എല്‍.സി, പ്ലസ് ടു വിജയികളെ അനുമോദിക്കലും വീട്ടമ്മമാര്‍ക്കുള്ള ഫയര്‍ & റെസ്‌ക്യൂ പരിശീലന ക്ലാസ്സും ഇന്ന് ചാമക്കുന്നുമ്മല്‍ താഴെ മസ്ജിദുന്നൂര്‍ അങ്കണത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഇന്ന് വൈകീട്ട് 3 മണി മുതല്‍ പേരാമ്പ്ര ഫയര്‍ ഫോഴ്സ് ഡിപ്പാര്‍ട്‌മെന്റുമായി സഹകരിച്ച് 6 മണി വരെ ഫയര്‍ & റെസ്‌ക്യൂ പരിശീലന ക്ലാസ്സും നടക്കുന്നു.

കല്ലോട് പ്രദേശത്ത് അടുത്ത കാലത്ത് പ്രവര്‍ത്തനം ആരംഭിച്ച ഭൂമിക റെസിഡന്റ്സ് അസ്സോസിയേഷന്‍ നടത്തുന്ന രണ്ടാമത് പരിപാടിയാണിത്. കൂടുതല്‍ വിവരങ്ങള്‍ക്ക് +919447930887, +919539682358 എന്ന നമ്പറില്‍ വിളിക്കുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/121516/congratulation-of-sslc-and-plus-two-winners-and-fire-and-rescue-training-class-will-be-held-today)